Thursday, November 15, 2018 Last Updated 3 Min 18 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.21 PM

കാര്‍ഷിക വിളകള്‍ പ്രകൃതി അപഹരിച്ചു; സ്വപ്‌നങ്ങള്‍ തകര്‍ന്ന്‌ ജോര്‍ജ്‌

uploads/news/2018/08/242376/3.jpg

പ്രകൃതിയുടെ വിളയാട്ടങ്ങളില്‍ തന്റെ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നതിന്റെ ആഘാതത്തില്‍നിന്നും കരകയറാനാകുന്നില്ല കല്ലാര്‍കുട്ടി കാരക്കൊമ്പില്‍ കെ.എം. ജോര്‍ജ്‌ എന്ന മാതൃകാ കര്‍ഷകന്‌. നാട്ടുകാര്‍ സണ്ണിയെന്നു വിളിക്കുന്ന ഇദ്ദേഹത്തിന്റെ ജാതിത്തോട്ടം കര്‍ഷകര്‍ക്കിടയില്‍ പേരു കേട്ടതായിരുന്നു. ആറേക്കറോളം വരുന്ന കൃഷിഭൂമിയും കൂറ്റന്‍ വൃക്ഷങ്ങളും മൃഗസമ്പത്തും കെട്ടിടങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണു കുത്തിയൊലിച്ചു പോയത്‌.
കഴിഞ്ഞ വെള്ളിയാഴ്‌ച പുലര്‍ച്ചെയായിരുന്നു സംഭവം. ദിവസങ്ങളായി കോരിച്ചൊരിഞ്ഞിരുന്ന കാലവര്‍ഷം വ്യാഴാഴ്‌ച രാത്രിയോടെ ശക്‌തി പ്രാപിച്ചിരുന്നു. ഇതോടെ ജോര്‍ജ്‌ തന്റെ കൃഷിയിടത്തിലെ സ്‌റ്റോര്‍ കെട്ടിടത്തോടനുബന്ധിച്ചുള്ള വീട്ടില്‍ താമസിച്ചിരുന്ന നാല്‌ അന്യസംസ്‌ഥാന തൊഴിലാളികളെ അവിടെനിന്നും മാറ്റി. പുലര്‍ച്ചെ മൂന്നോടെയാണു നടക്കുന്ന ശബ്‌ദത്തോടെ കൃഷിയിടത്തിന്റെ മുകള്‍ ഭാഗത്ത്‌ ഉരുള്‍പൊട്ടി ജലാശയത്തിലേക്കു പതിച്ചത്‌.
കൃഷിയിടത്തിലുണ്ടായിരുന്ന പത്തുവര്‍ഷത്തിലേറെ പഴക്കമുള്ള അറുനൂറ്റന്‍പതോളം ജാതിമരങ്ങളും ഇരുനൂറ്റന്‍പത്‌ ഇഞ്ചിനു മുകളില്‍ വണ്ണമുണ്ടായിരുന്ന ആഞ്ഞിലി മരങ്ങളും അടക്കമാണ്‌ അണക്കെട്ടില്‍ പതിച്ചത്‌.
രണ്ട്‌ കറവപ്പശുക്കള്‍, ഗര്‍ഭിണിയായ രണ്ടു പശുക്കള്‍, നാലു കിടാങ്ങള്‍ എന്നിവ അടക്കം പത്തു കന്നുകാലികളടങ്ങുന്ന മൃഗസമ്പത്തും മണ്ണിനടിയില്‍ പോയി. കൂറ്റന്‍ മത്സ്യക്കുളവും നാമാവശേഷമായി. പതിറ്റാണ്ടുകളുടെ കഠിന പ്രയത്‌നഫലമായി ഒരുക്കിയെടുത്ത ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലെ ഏറ്റവും കാര്‍ഷിക സമ്പുഷ്‌ടമായ മേഖലയാണ്‌ കാലവര്‍ഷം കവര്‍ന്നെടുത്തത്‌.
എല്ലാത്തരം പഴവര്‍ഗങ്ങളും വാനില അടക്കമുള്ള സുഗന്ധവിളകളും ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലുണ്ടായിരുന്നു.
സംസ്‌ഥാനത്ത്‌ എവിടെയെങ്കിലും കര്‍ഷക അവാര്‍ഡ്‌ ലഭിച്ചതായി അറിഞ്ഞാല്‍ അടുത്തദിവസം അവിടെയെത്തുന്ന ഇദ്ദേഹം അവരുടെ കൃഷിരീതികളെല്ലാം മനസിലാക്കി തന്റെ കൃഷിയിടത്തില്‍ അവ നടപ്പാക്കിയിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും എതിര്‍പ്പുപോലും വകവയ്‌ക്കാതെയാണ്‌, കൃഷിയെ ഗാഢമായി സ്‌നേഹിച്ചിരുന്ന ജോര്‍ജ്‌ തന്റെ ഭൂമി പരിപാലിച്ചിരുന്നത്‌.
കൃഷിയിടത്തിലെ ഓരോ വിളകളും ഇദ്ദേഹം മക്കളെപ്പോലെ നോക്കി നടത്തിയിരുന്നതായും ഇപ്പോഴത്തെ കെടുതി ഇദ്ദേഹത്തിന്‌ താങ്ങാവുന്നതിനും അപ്പുറമാണെന്നും സമീപവാസികളും നാട്ടുകാരും സുഹൃത്തുക്കളും ഒരേ സ്വരത്തില്‍ പറയുന്നു. നാലുതൊഴിലാളികളുടെ ജീവന്‍ സംരക്ഷിക്കാനായതാണ്‌ ആകെയുള്ള ആശ്വാസം.

Ads by Google
Advertisement
Tuesday 21 Aug 2018 09.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW