Friday, November 16, 2018 Last Updated 31 Min 33 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.21 PM

റോഡുകള്‍ ഗതാഗതയോഗ്യമാക്കാന്‍ മാസങ്ങളെടുക്കും

uploads/news/2018/08/242375/2.jpg

രാജകുമാരി: പ്രളയം ഇടുക്കിയെ വിഴുങ്ങിയപ്പോള്‍ ഏറ്റവും വലിയ പ്രതിസന്ധിയായത്‌ രക്ഷാപ്രവര്‍ത്തകര്‍ക്കുപോലും എത്തിച്ചേരാന്‍ കഴിയാത്ത വിധം എല്ലാ റോഡുകളും തകര്‍ന്നതാണ്‌. രണ്ടുകിലോമീറ്ററില്‍ കൂടുതല്‍ ഹൈറേഞ്ചില്‍ ഒരുമേഖലയിലേയ്‌ക്കും യാത്ര ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ റോഡുകള്‍ മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും നശിച്ചു. പല മേഖലകളില്‍നിന്നും സഹായ അഭ്യര്‍ഥന എത്തിയിട്ടും ഒന്നും ചെയ്യാന്‍ കഴിയാതെ നോക്കി നില്‍ക്കേണ്ടി വന്നു.
ഒടുവില്‍ അതതു പ്രദേശത്തെ ആളുകള്‍ ഒറ്റക്കെട്ടായി ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നു. മഴ ശമിച്ചെങ്കിലും റോഡ്‌ ഗതാഗതം പുനഃസ്‌ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. അടിമാലിയില്‍നിന്നും രാജാക്കാട്‌ വഴി കടന്നുപോകുന്ന സംസ്‌ഥാന പാതയില്‍ പന്നിയാറുകൂട്ടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ റോഡ്‌ പൂര്‍ണമായി തകര്‍ന്നു. രാജാക്കാട്ടില്‍ നിന്നും പൂപ്പാറയിലേയ്‌ക്കുള്ള റോഡും എന്‍.ആര്‍. സിറ്റിക്കു സമീപം ഉരുള്‍പൊട്ടി നശിച്ചു.
ഇതോടെ നെടുങ്കണ്ടം അടക്കമുള്ള പ്രദേശങ്ങളിലേയ്‌ക്കു കടന്നു പോകാന്‍ കഴിയാത്ത അവസ്‌ഥയാണ്‌. രാജകുമാരി മേഖലയില്‍നിന്നും ട്രിപ്പ്‌ ജീപ്പുകളില്‍ എന്‍.ആര്‍. സിറ്റിയില്‍ വന്നതിനുശേഷം കുടിയേറ്റകാല റോഡായ വലിയകണ്ടം വഴിയാണ്‌ ഇപ്പോള്‍ ആളുകള്‍ രാജാക്കാട്‌ ടൗണില്‍ എത്തുന്നത്‌. ഈ റോഡുകളും മണ്ണിടിഞ്ഞു കിടക്കുന്നതിനാല്‍ കഷ്‌ടിച്ചു ജീപ്പിനു മാത്രം കടന്നു പോകാവുന്ന വീതിയാണുള്ളത്‌.
അതുകൊണ്ടുതന്നെ അടിമാലിയില്‍നിന്നും ഇതുവഴിയുള്ള ബസ്‌ സര്‍വീസ്‌ പുനരാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭക്ഷ്യവസ്‌തുകള്‍ തമിഴ്‌നാട്ടില്‍നിന്നും എത്തുന്നതിനാല്‍ മറ്റു പ്രതിസന്ധികളില്ല.
മിക്ക റോഡുകളിലും വിള്ളല്‍ രൂപപ്പെട്ടിട്ടുമുണ്ട്‌.
റോഡ്‌ ശോച്യാവസ്‌ഥയിലായതോടെ ഹൈറേഞ്ച്‌ മേഖലയിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ താലൂക്ക്‌ ആശുപത്രിയിലേക്കടക്കം രോഗികളെ എത്തിക്കുന്നതിന്‌ വലിയ പ്രതിസന്ധിയാണ്‌ നേരിടുന്നത്‌. അപകടങ്ങള്‍ തുടര്‍ക്കഥയായ ഹൈറേഞ്ചില്‍ ഉണ്ടായിരിക്കുന്ന റോഡുകളുടെ അഭാവം വലിയ ആശങ്കയാണ്‌ ജനങ്ങളില്‍ ഉയര്‍ത്തുന്നത്‌.

Ads by Google
Advertisement
Tuesday 21 Aug 2018 09.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW