Monday, November 19, 2018 Last Updated 5 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

സര്‍ക്കാര്‍ അനുവദിച്ചാല്‍ ജില്ലയ്‌ക്ക്‌ പ്രത്യേക പദ്ധതി: കൊച്ചുത്രേസ്യാ പൗലോസ്‌

ചെറുതോണി: സര്‍ക്കാര്‍ അനുവദിച്ചാല്‍ ജില്ലാ പഞ്ചായത്തിന്‌ ഈവര്‍ഷം ലഭിച്ച 86 കോടി രൂപയും അടുത്തവര്‍ഷം ലഭിക്കുന്ന തുകയും പ്രളയക്കെടുതിയില്‍പെട്ട ജില്ലയിലെ വീടുകളും റോഡുകളും നിര്‍മിക്കാനുള്ള പദ്ധതി തയാറാക്കുമെന്നു ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യാ പൗലോസ്‌. വാഴത്തോപ്പ്‌ പഞ്ചായത്തിലെ അവലോകന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്‌ഥതയിലുള്ള കെട്ടിടങ്ങളില്‍ വ്യാപാരം നടത്തിയിരുന്നവരുടെ കടകള്‍ നഷ്‌ടപ്പെട്ടവര്‍ക്കു ജില്ലാ പഞ്ചായത്ത്‌ പണിയുന്ന ഷോപ്പിങ്‌ കോംപ്ലക്‌സില്‍ മുന്‍ഗണന നല്‍കുമെന്നും അവര്‍ പറഞ്ഞു. വാഴത്തോപ്പ്‌ കെ.എസ്‌.ഇ.ബി. കോളനിയില്‍നിന്നും ലഭിക്കാനുള്ള സ്‌ഥലം വിട്ടുകിട്ടിയാല്‍ ക്വാര്‍ട്ടേഴ്‌സുകള്‍ വാസയോഗ്യമാക്കി അര്‍ഹര്‍ക്കു താല്‍ക്കാലികമായി നല്‍കാന്‍ തയാറാണ്‌. ഇതുസംബന്ധിച്ച്‌ അടിയന്തരമായി കമ്മിറ്റി ചേര്‍ന്നു തീരുമാനമെടുത്തശേഷം അനുമതി ആവശ്യപ്പെട്ട്‌ സര്‍ക്കാരിനെ സമീപിക്കുമെന്നും പ്രസിഡന്റ്‌ പറഞ്ഞു.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW