Saturday, November 17, 2018 Last Updated 36 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

മുരിക്കാശേരി കോളജിലെ ദുരിതാശ്വാസ ക്യാമ്പില്‍ 194 കുടുംബങ്ങള്‍

വാത്തിക്കുടി: മുരിക്കാശേരി പാവനാത്മാ കോളജില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസക്യാമ്പില്‍ 194 കുടുംബങ്ങള്‍. 520 പേരാണു ക്യാമ്പിലുള്ളത്‌. വാത്തിക്കുടി പഞ്ചായത്തിലെ രാജപുരം, കിളിയാര്‍കണ്ടം, മേലേചിന്നാര്‍ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നതു മുരിക്കാശേരി കണ്‍ട്രോള്‍ റൂമിലാണ്‌.
ഈ പഞ്ചായത്തിലെ നാലു ക്യാമ്പുകളിലായി ആയിരത്തിലധികമാളുകള്‍ നിലവിലുണ്ട്‌. പെരിഞ്ചാകുട്ടി, മുരിക്കാശേരി, സേനാപതി, ജോസ്‌പുരം, തോപ്രാംകുടി, വാത്തിക്കുടി, പടമുഖം, പതിനാറാംകണ്ടം, ചിന്നാര്‍ മേഖലയില്‍നിന്നുള്ളവരാണ്‌ മുരിക്കാശേരി പാവനാത്മാ കോളജിലുള്ളത്‌.
പൂര്‍ണമായി വീടു നഷ്‌ടപ്പെട്ടവരും ഭാഗികമായി വീടു നഷ്‌ടപ്പെട്ടവരും ഉരുള്‍പൊട്ടല്‍മൂലം ഭീഷണി അനുഭവിക്കുന്നവരും മണ്ണിടിച്ചില്‍ ഭീഷണിയുള്ളവരെയും ത്രിതലപഞ്ചായത്ത്‌ മെമ്പര്‍മാരുടേയും പോലീസ്‌ അധികാരികളുടേയും സഹകരണത്തോടെ എത്തിക്കുകയായിരുന്നു. ഭക്ഷണം, വസ്‌ത്രം, മരുന്ന്‌ എന്നിവ ക്യാമ്പുകളില്‍ ഉള്ളവര്‍ക്ക്‌ ആവശ്യത്തിനു ലഭിക്കാന്‍ വിവിധ സാമൂഹിക സന്നദ്ധ സംഘടകള്‍ പൂര്‍ണമായി സഹായിക്കുന്നതിനാല്‍ ക്യാമ്പുകളുടെ പ്രവര്‍ത്തനം സുഗമമായി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നതായി അധികൃതര്‍ പറയുന്നു.
ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, ജോയ്‌സ്‌ ജോര്‍ജ്‌ എം.പി, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ. പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.കെ. രാജു, ത്രിതല പഞ്ചായത്ത്‌ പ്രധിനിധികള്‍ എന്നിവര്‍ ക്യാമ്പിന്റെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ സഹകരണങ്ങള്‍ നല്‍കുകയും സജീവ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു.
റവന്യൂ വകുപ്പ്‌ ഉദ്യോഗസ്‌ഥരും, പോലീസ്‌ അധികാരികളും, മെഡിക്കല്‍ ഡിപ്പാര്‍ട്ടുമെന്റും,അംഗന്‍വാടി വര്‍ക്കേഴ്‌സ്‌, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ സജീവമായി ക്യാമ്പിനു നേതൃത്വം നല്‍കുന്നുണ്ട്‌.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW