ഉപ്പുതറ: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതോടെ ചപ്പാത്ത് ശാന്തിപ്പാലം തകര്‍ന്നു, അയ്യപ്പന്‍കോവില്‍, ഏലപ്പാറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതോടെ മ്ലാമല ഒറ്റപ്പെട്ടു.
പാലത്തിനൊപ്പം അപ്രോച്ച് റോഡും തകര്‍ന്നിട്ടുണ്ട്. റോഡിന്റെ അടിവശത്തെ 10 മീറ്ററോളം മണ്ണ് ഒലിച്ചുപോയി. ചപ്പാത്ത്, മ്ലാമല നിവാസികളുടെ ഏക ആശ്രയമായ പാലത്തിലൂടെ ആറോളം ബസുകളും സര്‍വീസ് നടത്തിയിരുന്നു. അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ശാന്തിപ്പാലം മേഖലയിലുള്ള കുട്ടികള്‍ മ്ലാമലയിലെ സ്കൂളിലാണ് പഠിക്കുന്നത്.
പാലം തകര്‍ന്നതോടെ കുട്ടികള്‍ക്കു സ്കൂളില്‍ എത്തിച്ചേരാന്‍ കഴിയില്ല. കൂടാതെ മ്ലാമലയിലെ നിരവധി കുട്ടികള്‍ മേരികുളം, ഉപ്പുതറ, കട്ടപ്പന എന്നിവിടങ്ങളില്‍ പഠിക്കുന്നുണ്ട്. ഇവരുടെ വിദ്യാഭ്യാസം മുടങ്ങുന്ന സ്ഥിതിയാണ്.