Friday, September 14, 2018 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

വാഴത്തോപ്പില്‍ ക്യാമ്പുകളുടെ എണ്ണം കുറയ്‌ക്കും: പരിശോധിക്കാന്‍ സമിതി

ചെറുതോണി: ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവര്‍ത്തനവും നാശനഷ്‌ടങ്ങളും വിലയിരുത്താനും പുനരധിവാസം സംബന്ധിച്ച്‌ ആലോചിക്കാനും ജില്ലാ കലക്‌ടറുടെ നിര്‍ദേശാനുസരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആന്‍സി തോമസിന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം നടത്തി.
പഞ്ചായത്തിലെ 2000 കുടുംബങ്ങളിലെ ആറായിരത്തഞ്ഞൂറുപേരാണ്‌ ഇപ്പോള്‍ വിവിധ ക്യാമ്പുകളിലുള്ളത്‌. ഇതില്‍ പൂര്‍ണമായ വീടുകള്‍ നഷ്‌ടപ്പെട്ടവരെ ഒന്നോ രണ്ടോ ക്യാമ്പുകളിലായി താമസിപ്പിച്ചശേഷം ബാക്കിയുള്ളവരെ വീടുകളിലേയ്‌ക്കു തിരിച്ചയയ്‌ക്കാന്‍ യോഗത്തില്‍ തീരുമാനിച്ചു. വീടുകളുടെ നിജസ്‌ഥിതി മനസിലാക്കാനും ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാനും 14 വാര്‍ഡുകളിലും ഏഴുപേരടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തും. വാര്‍ഡ്‌ മെമ്പറുടെ നേതൃത്വത്തില്‍ എന്‍ജിനീയര്‍, പ്ലംബിങ്‌, വയറിങ്‌, ശുചീകരണം പ്രവര്‍ത്തകള്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്നു വീടുകള്‍ പരിശോധിച്ച്‌ അറ്റകുറ്റപ്പണികള്‍ ചെയ്‌തു നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. വീടുകളിലേയ്‌ക്കു പോകുന്നവര്‍ക്ക്‌ അത്യവശ്യ ഭക്ഷ്യസാധനങ്ങള്‍ നല്‍കും. നാശനഷ്‌ടം സംബന്ധിച്ചു പ്രത്യേക അപേക്ഷകള്‍ നല്‍കേണ്ടതില്ല.
വാര്‍ഡ്‌ മെമ്പറുടെ നേതൃത്വത്തില്‍ നഷ്‌ടങ്ങള്‍ വിലയിരുത്തും. വളര്‍ത്തുമൃഗങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ മൃഗാശുപത്രിയില്‍ 25ന്‌ മുമ്പ്‌ അപേക്ഷ നല്‍കണം. അടഞ്ഞുകിടക്കുന്ന പ്രവര്‍ത്തനയോഗ്യമായ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കും. ചെറുതോണി പാലവും വാഴത്തോപ്പ്‌ ഉടുമ്പന്നൂര്‍ റോഡിന്റെ നിര്‍മാണം സൈന്യത്തിന്റെ സേവനത്താല്‍ നിര്‍മിക്കാനും സ്വാമിനാഥന്‍ കമ്മീഷന്‍ അനുവദിച്ച ഫണ്ട്‌ ജില്ലയ്‌ക്കു വീണ്ടും അനുവദിക്കണമെന്നും ഇടുക്കി അണക്കെട്ടിനു മുകളിലൂടെ ബസ്‌ സര്‍വീസ്‌ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കടത്തിവിടാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെടുന്ന പ്രമേയം സര്‍ക്കാരിനു നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു. വാഴത്തോപ്പ്‌ പഞ്ചായത്തിലെ വാസയോഗ്യമായ വീടില്ലാത്തവര്‍ക്ക്‌ വാഴത്തോപ്പ്‌ കെ.എസ്‌.ഇ.ബി. കോളനിയിലെ ക്വാര്‍ട്ടേഴ്‌സുകള്‍ താല്‍ക്കാലികമായി നല്‍കണമെന്ന്‌ ആവശ്യപ്പെടാനും സര്‍വകക്ഷി യോഗത്തില്‍ തീരുമാനിച്ചു. ചെറുതോണിക്കു സമീപം ഒറ്റപ്പെട്ടുപോയ ഗാന്ധിനഗര്‍ കോളനിയെ സൗകര്യപ്രദമായ സ്‌ഥലത്തേയ്‌ക്കു മാറ്റണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW