Friday, September 14, 2018 Last Updated 6 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

മൂന്നംഗ കവര്‍ച്ചാസംഘം പിടിയില്‍

കട്ടപ്പന: കാലവര്‍ഷത്തിന്റെ മറവില്‍ നഗരത്തിലെ വിവിധ മേഖലകളില്‍ കവര്‍ച്ച നടത്തിയ മൂന്നുപേരെ പിടികൂടി. തമിഴ്‌നാട്‌ സ്വദേശി മഹേന്ദ്രന്‍(28), മധുരവീരന്‍(28), നാഗരാജ്‌(32) എന്നിവരെയാണു നാട്ടുകാരുടെ സഹായത്തോടെ പിടികൂടി. സംഘത്തില്‍പ്പെട്ട ഒരാള്‍ രക്ഷപ്പെട്ടു. ഇന്നലെ കല്ലുകുന്ന്‌ പള്ളിക്കു സമീപം താമസിക്കുന്ന സൈനികന്‍ ബിജുവിന്റെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടില്‍നിന്നു അഞ്ചുചാക്ക്‌ കാപ്പിക്കുരുവും കാപ്പിക്കുരു പൊടിക്കുന്ന യന്ത്രങ്ങളും സംഘം മോഷ്‌ടിച്ചു. കൂടാതെ വെള്ളയാംകുടി സോഫറിങ്‌ വില്ലയിലെ ബാബുവിന്റെ വീട്ടില്‍ നിന്നു നാലുപവന്‍ സ്വര്‍ണവും നാലായിരം രൂപയും സമീപവാസി തെക്കേക്കുറ്റ്‌ ഷാജിയുടെ 7000 രൂപയും കവര്‍ന്നു.
കൂടാതെ മേഖലയില്‍ നിരവധി വീടുകളില്‍ കവര്‍ച്ചാ ശ്രമവും നടന്നു. കവര്‍ച്ചയ്‌ക്കു ശേഷം ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ പോലിസിനെ കണ്ട്‌ ബൈക്ക്‌ ഉപേക്ഷിച്ച്‌ കല്ലുകുന്ന്‌ പള്ളി ഭാഗത്തേക്ക്‌ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന്‌ നാട്ടുകാരുടെ സഹായത്തോടെ കൊച്ചുതോവാള, പാറക്കടവ്‌, നെടുങ്കണ്ടം എന്നിവിടങ്ങളില്‍ നിന്നായി മൂവരെയും പിടികൂടി. മോഷ്‌ടാക്കള്‍ എത്തിയ ബൈക്ക്‌ കല്ലുകുന്ന്‌ സ്വദേശിയുടെ വീട്ടില്‍ നിന്നു മോഷണം പോയതാണെന്നു കണ്ടെത്തി.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW