Wednesday, November 14, 2018 Last Updated 55 Min 40 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

കട്ടപ്പനയില്‍നിന്നും കെ.എസ്‌.ആര്‍.ടി.സി. സര്‍വീസ്‌ ആരംഭിച്ചു

ഇടുക്കി: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും തകര്‍ന്ന കട്ടപ്പന കെ.എസ്‌.ആര്‍.ടി.സി. ഡിപ്പോയുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു.
മഴക്കെടുതിയില്‍ തകര്‍ന്ന മലയോര ജില്ലയുടെ വിവിധ റോഡുകള്‍ താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കിയതോടെയാണു കട്ടപ്പനയില്‍നിന്നും ട്രാന്‍സ്‌പോര്‍ട്ട്‌ ബസുകള്‍ സര്‍വീസ്‌ ആരംഭിച്ചത്‌. ഡിപ്പോയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി കട്ടപ്പന പഴയ ബസ്‌ സ്‌റ്റാന്‍ഡില്‍ ആരംഭിച്ചു. കെ.എസ്‌.ആര്‍.ടി.സി. ബസുകള്‍ പഴയ ബസ്‌ സ്‌റ്റാന്‍ഡില്‍ പാര്‍ക്ക്‌ ചെയ്യും.
ഇവിടെനിന്നും പുതിയ സ്‌റ്റാന്‍ഡിലെത്തി പഴയരീതിയിന്‍ തന്നെ സര്‍വീസ്‌ നടത്തും. കട്ടപ്പന പഴയ ബസ്‌ സ്‌റ്റാന്‍ഡിനോടു ചേര്‍ന്നുള്ള മരുന്ന്‌ ബില്‍ഡിങ്ങിന്റെ താഴത്തെ ഒരു മുറിയില്‍ ഓഫീസ്‌ പ്രവര്‍ത്തിക്കുന്നു. മുകളിലെ രണ്ടു മുറികളിലായി ടിക്കറ്റ്‌, ക്യാഷ്‌ കൗണ്ടറുകളും കംപ്യൂട്ടര്‍ സംവിധാനവും സജ്‌ജമാക്കിയിരിക്കുന്നു. എ.ടി.ഒ. ഓഫീസും ജീവനക്കാരുടെ താമസവും ഹൗസിങ്‌ ബോര്‍ഡ്‌ ഷോപ്പിങ്‌ കോംപ്ലക്‌സിലാണ്‌ ഒരുക്കിയിരിക്കുന്നത്‌.
കട്ടപ്പനയില്‍നിന്നും ഇന്നലെ കട്ടപ്പന-വാഗമണ്‍- ഈരാറ്റുപേട്ട-പാല- കോട്ടയം, കട്ടപ്പന ഏലപ്പാറ മുണ്ടക്കയം കോട്ടയം, കട്ടപ്പന തൂക്കുപാലം നെടുങ്കണ്ടം, കട്ടപ്പന- കുമളി, കട്ടപ്പന- ചെമ്പകപ്പാറ-തോപ്രാംകുടി, കട്ടപ്പന-വാഴവര-ഇടുക്കി എന്നിവിടങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്തി. ഇന്നു കടപ്ര- ഉപ്പുതറ-വളകോട്‌-പുള്ളിക്കാനം വഴി തൊടുപുഴക്ക്‌ സര്‍വീസ്‌ നടത്തും.
40 ഷെഡ്യൂളിലായി 48 ബസാണ്‌ കട്ടപ്പന സബ്‌ ഡിപ്പോയില്‍നിന്നു സര്‍വീസ്‌ നടത്തുന്നത്‌. ജോയ്‌സ്‌ ജോര്‍ജ്‌ എം.പി, റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ എന്നിവര്‍ അനുവദിച്ച ഫണ്ടും കെ.എസ്‌.ആര്‍.ടി.സി യുടെ പ്ലാന്‍ ഫണ്ടും ചേര്‍ത്ത്‌ സബ്‌ ഡിപ്പോയുടെ നവീകരണം നടക്കുന്നതിനിടെയാണ്‌ ഇവിടെ ഉരുള്‍പൊട്ടി വര്‍ക്ക്‌ഷോപ്പ്‌ ഉള്‍പ്പെടെ ഡിപ്പോ തകര്‍ന്നത്‌. ജനകീയ സമിതി രൂപീകരിച്ചു ഫണ്ട്‌ ശേഖരിച്ചു പഴയ ഡിപ്പോയ്‌ക്കു സമീപം വര്‍ക്ക്‌ ഷെഡിനായി താല്‍ക്കാലിക ഷെഡ്‌ രൂപീകരിക്കും.
കട്ടപ്പന പഴയ ബസ്‌ സ്‌റ്റാന്‍ഡില്‍ ആരംഭിച്ച സ്‌റ്റാന്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിച്ചു നടന്ന യോഗത്തില്‍ റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ, നഗരസഭാ ചെയര്‍മാന്‍ മനോജ്‌ എം. തോമസ്‌, കെ.എസ്‌.ആര്‍.ടി.സി ഡയറക്‌ടര്‍ ബോര്‍ഡംഗം സി.വി. വര്‍ഗീസ്‌, സി.ആര്‍ മുരളി ,അസി. ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍ കെ.ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW