Friday, September 14, 2018 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

മൃഗങ്ങളുടെ രക്ഷയ്‌ക്ക്‌ ആനിമല്‍ റസ്‌ക്യൂ ടീം കുട്ടനാട്ടില്‍

uploads/news/2018/08/242367/3.jpg

കുട്ടനാട്‌: വെള്ളപ്പൊക്കക്കെടുതിയില്‍പ്പെട്ടിരിക്കുന്ന മൃഗങ്ങള്‍ക്കു സംരക്ഷണം നല്‍കാനും ആവശ്യമായ ചികിത്സകള്‍ നല്‍കാനും മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ആനിമല്‍ റസ്‌ക്യൂ ടീം കുട്ടനാട്‌ മേഖലയില്‍ സന്ദര്‍ശനം തുടങ്ങി. നാലു സംഘമായാണു സന്ദര്‍ശനം നടത്തുന്നത്‌. കന്നുകാലികള്‍ക്ക്‌ ആവശ്യമായ വൈക്കോല്‍, മരുന്ന്‌, അവശ്യചികിത്സ എന്നിവ നല്‍കി. വെറ്ററിനറി ഡോക്‌ടര്‍മാരും ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്‌ഥരും സംഘത്തിലുണ്ടായി. കൂടാതെ വെറ്ററിനറി ആംബുലന്‍സിന്റെ സഹായവും നല്‍കി.
എസ്‌.ഡി.വി.സ്‌കൂള്‍ ഗ്രൗണ്ടിലും അവലൂക്കുന്ന്‌ ഗ്രൗണ്ടിലും നിലവിലുള്ള ക്യാമ്പുകളില്‍ പാര്‍പ്പിച്ചിരിക്കുന്ന കന്നുകാലികള്‍ക്ക്‌ ആവശ്യമായ എല്ലാ സൗകര്യവും വകുപ്പ്‌ ഒരുക്കുന്നു. കുട്ടനാട്ടില്‍ കുടുങ്ങിയ ഓമന മൃഗങ്ങളെയും സുരക്ഷാ കേന്ദ്രത്തില്‍ എത്തിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW