Friday, September 14, 2018 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

പ്രളയബാധിതര്‍ക്കായി പ്രാര്‍ഥിച്ച്‌ ബലിപ്പെരുന്നാളാഘോഷം ഇന്ന്‌

uploads/news/2018/08/242366/2.jpg

ആലപ്പുഴ: ഇസ്‌ലാമിലെ നിര്‍ബന്ധാനുഷ്‌ഠാനമായ വിശുദ്ധ ഹജ്‌ജുമായി ബന്ധപ്പെട്ടുള്ള ബലിപ്പെരുന്നാളാഘോഷത്തിനു വിശ്വാസി സമൂഹമൊരുങ്ങി. ആഘോഷങ്ങള്‍ ഒഴിവാക്കി പ്രളയ ദുരിതത്തിലകപ്പെട്ടവര്‍ക്കു സാന്ത്വനമെത്തിക്കാനുള്ള ദൃഡനിശ്‌ചയവുമായാണ്‌ വിശ്വാസികള്‍ ഇത്തവണ ബലിപ്പെരുന്നാളിനെ വരവേല്‍ക്കുന്നത്‌.
ഹജ്‌ കര്‍മത്തിലെ പ്രധാന ചടങ്ങായ അറഫ സംഗമത്തിന്‌ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച്‌ ഇന്നലെ അറഫ നോമ്പനുഷ്‌ഠിച്ചാണ്‌ വിശ്വാസികള്‍ ഇന്ന്‌ ബലിപ്പെരുന്നാളാഘോഷിക്കുന്നത്‌. പ്രവാചകന്‍ ഹസ്രത്ത്‌ ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ത്യാഗനിര്‍ഭരമായ ജീവിതത്തിന്റെ ഓര്‍മപ്പെടുത്തലുകളുമായുള്ള ബലിപെരുന്നാള്‍ ആഘോഷത്തിനുള്ള തയാറെടുപ്പുകള്‍ വീടുകളിലും പള്ളികളിലും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്നു രാവിലെ നടക്കുന്ന പെരുന്നാള്‍ നിസ്‌കാരവും തുടര്‍ന്ന്‌ നടക്കുന്ന ബലികര്‍മവുമാണ്‌ ബലിപ്പെരുന്നാളിന്റെ പ്രത്യേകത. പ്രപഞ്ച നാഥന്റെ പ്രീതിക്കായി സര്‍വസ്വവും സമര്‍പ്പിക്കാനുള്ള വിശ്വാസിയുടെ സന്നദ്ധതയും സ്വപുത്രനെ ബലി അര്‍പ്പിക്കാനുള്ള സ്രഷ്‌ടാവിന്റെ കല്‍പന ശിരസാവഹിച്ച പ്രവാചകരായ ഹസ്രത്ത്‌ ഇബ്രാഹീമിന്റെയും മകന്‍ ഇസ്‌മയിലിന്റെയും ത്യാഗപൂര്‍ണമായ ജീവിതം അനുസ്‌മരിക്കലുമാണ്‌ ബലി കര്‍മത്തിലൂടെ ലക്ഷ്യമാക്കുന്നത്‌.
പള്ളികളില്‍ പെരുന്നാള്‍ നിസ്‌കാരത്തിനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയായി. പെരുന്നാളിലെ പ്രധാന അനുഷ്‌ഠാനമായ മൃഗബലിക്ക്‌ വേണ്ടിയുള്ള തയാറെടുപ്പുകളും പള്ളികളും വീടുകളും കേന്ദ്രീകരിച്ച്‌ പൂര്‍ത്തിയായിക്കഴിഞ്ഞു. പെരുന്നാള്‍ നിസ്‌കാരത്തിന്‌ ശേഷം പള്ളികളിലും വീടുകളിലും മൃഗബലി നടക്കും. ബലിമാംസം വിശ്വാസികള്‍ക്ക്‌ ദാനം ചെയ്യും.
ഇന്നാരംഭിക്കുന്ന ബലികര്‍മം നാലുനാള്‍ നീളും. പെരുന്നാള്‍ നിസ്‌കാരാനന്തരം പരസ്‌പരം സ്‌നേഹം പങ്കുവച്ചും സൗഹൃദം പുതുക്കിയുമാണു വിശ്വാസികള്‍ പള്ളികളില്‍നിന്നു വീടുകളിലേക്കു മടങ്ങുക. ബന്ധുമിത്രാദികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച്‌ സ്‌നേഹം പങ്കുവയ്‌ക്കും. ജില്ലയില്‍ ആയിരക്കണക്കിനു മൃഗങ്ങളെയാണു ബലി കര്‍മത്തിനായി തയാറാക്കി നിര്‍ത്തിയിട്ടുള്ളത്‌.
വിവിധ പള്ളികള്‍ കേന്ദ്രീകരിച്ചും ബലിമാംസ വിതരണം നടക്കുന്നുണ്ട്‌. വിവിധ പള്ളികളില്‍ നടക്കുന്ന ഈദ്‌ നിസ്‌കാരത്തിനു പ്രമുഖ ഇമാമുമാര്‍ നേതൃത്വം നല്‍കും.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW