Monday, November 19, 2018 Last Updated 27 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

ക്യാമ്പിന്‌ പുറത്തുകഴിയുന്നവര്‍ക്ക്‌ ഭക്ഷണവും വസ്‌ത്രവുമില്ല

uploads/news/2018/08/242365/1.jpg

ആലപ്പുഴ: ജനങ്ങളുടെ ദുരിതവും സാഹചര്യവും മനസിലാക്കാതെ ക്യാമ്പ്‌ നടത്തിപ്പുകാര്‍ വിവേചനം കാട്ടുന്നതായി പരാതി. കുട്ടനാട്ടില്‍നിന്നു പലായനം ചെയ്‌ത്‌ ലോഡ്‌ജുകളിലും ബന്ധുവീടുകളിലും അഭയം പ്രാപിച്ചവര്‍ ക്യാമ്പിലെത്തിയപ്പോള്‍ ഭക്ഷണമില്ലെന്നു നടത്തിപ്പുകാര്‍ അറിയച്ചതായാണ്‌ ആരോപണം. പ്രതിഷേധം രൂക്ഷമായതോടെ ഭക്ഷണമില്ലെന്നു പറഞ്ഞവര്‍ തന്നെ ആവശ്യത്തിനു ഭക്ഷണം നല്‍കി തടിയൂരി. ആലപ്പുഴ നഗരത്തിലെ എസ്‌.ഡി.വി. ബോയ്‌സ്‌ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പിനെതിരേയാണു നിരവധി പരാതികള്‍ ഉയരുന്നത്‌. കുട്ടനാട്‌ താലൂക്കിലുള്ളവര്‍ക്കു വേണ്ടിയുള്ള ക്യാമ്പ്‌ ആണ്‌ ഇതെങ്കിലും ഇവിടെ കൈനകരി പഞ്ചായത്തിലുള്ളവര്‍ക്കു മാത്രമുള്ളതെന്നായിരുന്നു ആദ്യം ഇവരുടെ വാദമെന്നു പരാതിക്കാര്‍ കുറ്റപ്പെടുത്തുന്നു. സംഭവം വിവാദമായതോടെ അവസാനം മറ്റു പഞ്ചായത്തുകളില്‍നിന്നുള്ളവരെയും എടുത്തിട്ടുണ്ട്‌.
കോമള ഹോട്ടലില്‍ താമസിക്കുന്ന ദുരിതബാധിതരായ സ്‌ത്രീകളും കുട്ടികളും അടക്കം 140 പേരാണ്‌ ഇവിടെ ഇന്നലെ ഭക്ഷണത്തിനായി എത്തിയത്‌. പട്ടിണിയിലായ ഇവര്‍ക്കു ഭക്ഷണം നല്‍കില്ലെന്നു ക്യാമ്പ്‌ നടത്തിപ്പുകാര്‍ പറഞ്ഞതോടെ ഇവര്‍ കുത്തിയിരുന്ന്‌ പ്രതിഷേധിക്കുകയായിരുന്നു. പോലീസും തഹസില്‍ദാറും സംഭവത്തില്‍ ഇടപെട്ട്‌ പ്രശ്‌നം പരിഹരിച്ചു.
ക്യാമ്പുകള്‍ ആരംഭിക്കുന്നതിന്‌ മുന്‍പേയും അഭയം പ്രാപിക്കാന്‍ ബന്ധുവീടുകള്‍ ഇല്ലാത്തവരും ക്യാമ്പുകളെക്കുറിച്ച്‌ അറിവില്ലാത്തവരും പ്രായാധിക്യത്താല്‍ കഴിയുന്നവരുമാണ്‌ നഗരത്തിലെ ലോഡ്‌ജുകളില്‍ മുറിയെടുത്തു താമസിക്കുന്നത്‌. പുറത്തുനിന്ന്‌ ഒരുദിവസം ഭക്ഷണം കഴിക്കുകയാണെങ്കില്‍ തന്നെ ആയിരക്കണക്കിനു രൂപ ഇവര്‍ക്ക്‌ ചെലവുവരും.
പണമില്ലാതായയോടെ പട്ടിണിയിലായ ഇവര്‍ ക്യാമ്പുകളിലെത്തി ഭക്ഷണം ആവശ്യപ്പെട്ടപ്പോഴാണ്‌ ഈ ദുര്‍ഗതിയുണ്ടായത്‌. പ്രളയം ജീവനെടുക്കുമെന്നായതോടെ കൈയില്‍ കിട്ടിയതെല്ലാം എടുത്ത്‌ ഓടുമ്പോള്‍ ഉറ്റവരെ സുരക്ഷിതമായിടത്ത്‌ അന്തിയുറക്കാനാണു ലോഡ്‌ജുകളില്‍ ഇവര്‍ മുറിയെടുത്തത്‌. പുറത്തുനിന്നുള്ളവര്‍ക്ക്‌ ക്യാമ്പില്‍ രജിസ്‌റ്റര്‍ ചെയ്യാമെന്നുണ്ടെങ്കിലും ഇവിടെയെത്തുന്നവരോട്‌ മറ്റുള്ള ക്യാമ്പുകളിലേയ്‌ക്കു പോകാനാണ്‌ ആവശ്യപെടുന്നത്‌.
കിലോമീറ്ററുകള്‍ താണ്ടി പോയാലും അന്തിയുറങ്ങാന്‍ ലോഡ്‌ജുകളിലെത്തേണ്ടതിനാല്‍ ഇവര്‍ നിസഹായകരായി നില്‍ക്കുകയാണ്‌. ക്യാമ്പിനു പുറത്തു താമസിക്കുന്ന സ്‌ത്രീകളും കുട്ടികളും വസ്‌ത്രങ്ങള്‍ക്കായി ഇവിടെ എത്തിയപ്പോള്‍ രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കു മാത്രമെ ഉള്ളുവെന്നാണു മറുപടി ലഭിച്ചതെന്നും ആക്ഷേപമുയര്‍ന്നു.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW