Friday, September 14, 2018 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

ദുരിതാശ്വാസ ക്യാമ്പില്‍ സംഘര്‍ഷം; പഞ്ചായത്തംഗത്തിന്‌ മര്‍ദനമേറ്റു

കായംകുളം: വെള്ളപ്പൊക്കദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യുന്ന സാധനങ്ങളെ ചൊല്ലിയുള്ള തര്‍ക്കം കൈയേറ്റത്തില്‍ കലാശിച്ചു. പഞ്ചായത്തു മെമ്പറെ മര്‍ദ്ദിച്ചതായി പരാതി. കൃഷ്‌ണപുരം കോട്ടക്കകം ഗവ.യു.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ്‌ സംഭവം.
ആറുകടമ്പതോട്‌ കരകവിഞ്ഞൊഴുകിയതിനെത്തുടര്‍ന്ന്‌ ദുരിതത്തിലായ കുടുംബങ്ങളാണ്‌ ഇവിടെ പാര്‍പ്പിച്ചിരുന്നത്‌. ക്യാമ്പിലെത്തിച്ച സാധനങ്ങള്‍ ഇവിടെനിന്നും രാത്രി കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട്‌ ഉടലെടുത്ത തര്‍ക്കമാണു കൈയേറ്റത്തില്‍ കലാശിച്ചത്‌.
ബഹളത്തിനിടയില്‍ ബി.ജെ.പി. പ്രവര്‍ത്തകനായ പഞ്ചായത്ത്‌ അംഗം എസ്‌. ബിജിക്കു മര്‍ദനമേറ്റെന്നാണു പരാതി. എന്നാല്‍ ക്യാപിലുള്ളവര്‍ക്ക്‌ ആവശ്യമായതിലധികം സാധനങ്ങള്‍ എത്തിച്ചേര്‍ന്നതോടെ കൂടുതല്‍ ദുരിത ബാധിത പ്രദേശങ്ങളായ മാന്നാര്‍, പാണ്ടനാട്‌ ഭാഗങ്ങളിലേക്ക്‌ അധികമുള്ള സാധനങ്ങള്‍ കയറ്റിക്കൊണ്ടു പോയത്‌ ഇഷ്‌ടപ്പെടാത്ത ഒരു കൂട്ടര്‍ നടത്തിയ ബഹളത്തില്‍ പഞ്ചായത്ത്‌ അംഗവും കൂടി ചേരുകയായിരുന്നെന്ന്‌ ലോക്കല്‍ സെക്രട്ടറി എം. നസീര്‍ അറിയിച്ചു. എസ്‌. ബിജിയെ മര്‍ദ്ദിച്ചെതില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി. കൃഷ്‌ണപുരം മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.
തുടര്‍ന്നു നടന്ന യോഗം ജില്ലാ ജനറല്‍ സെക്രട്ടറി അശ്വനിദേവ്‌ ഉദ്‌ഘാടനം ചെയ്‌തു. മാരുതി ഗോപാലകൃഷ്‌ണപിള്ള അധ്യക്ഷത വഹിച്ചു. പാറയില്‍ രാധാകൃഷ്‌ണന്‍, മഠത്തില്‍ ബിജു, ജെ.രാധാകൃഷ്‌ണന്‍, മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW