Friday, September 14, 2018 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

കാറില്‍ കറങ്ങി മോഷണം നടത്തിയ വിദ്യാര്‍ഥി അറസ്‌റ്റില്‍

കായംകുളം: വാടകയ്‌ക്കെടുത്ത കാറുകളില്‍ കറങ്ങി നടന്നു മോഷണം നടത്തുന്ന പോളിടെക്‌നിക്‌ വിദ്യാര്‍ഥി അറസ്‌റ്റില്‍. കോട്ടയം നാട്ടകം ഗവ.പോളിടെക്‌നിക്കിലെ മെക്കാനിക്കല്‍ എന്‍ജിനിയറിങ്‌ വിദ്യാര്‍ഥി ചേരാവള്ളി സുഹൈല്‍ മന്‍സിലില്‍ സുഹൈലാ(20)ണ്‌ അറസ്‌റ്റിലായത്‌. കായംകുളത്തും പരിസര പ്രദേശങ്ങളിലും നിരവധി മോഷണക്കേസുകളില്‍ പ്രതിയായ ഇയാള്‍ പാര്‍ക്ക്‌ ചെയ്‌തിരിക്കുന്ന കാറിന്റെ നാല്‌ ടയറുകളും വീല്‍സെറ്റോടെ അഴിച്ചുമാറ്റാന്‍ വിദഗ്‌ധനാണന്നു പോലീസ്‌ പറഞ്ഞു. വാടകയ്‌ക്കെടുത്ത ഹുണ്ടായ്‌ കാറും മോഷണ സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്‌. മോഷണ രീതികള്‍ യുടൂബില്‍ നിന്നും മറ്റ്‌ സൈറ്റുകളില്‍ നിന്നും കണ്ടു പഠിച്ചാണു പൂട്ടുകള്‍ തകര്‍ക്കുന്നത്‌. കഴിഞ്ഞമാസം കല്ലുംമൂട്‌ ജങ്‌ഷനില്‍ കെ.പി.എ.സി. സെക്രട്ടറി എ. ഷാജഹാന്റെ കാറിന്റെ നാലുവീലുകളും ഇയാള്‍ അപഹരിച്ചിരുന്നു. രാത്രിയില്‍ നടന്ന സംഭവത്തിന്റെ സി.സി. ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. വര്‍ക്ക്‌ഷോപ്പുകള്‍ കേന്ദ്രീകരിച്ചും ഇയാള്‍ മോഷണം നടത്തി വരികയായിരുന്നു.
നിരവധി കടകളുടെ പൂട്ട്‌ പൊളിച്ചു മോഷണം നടത്തിയിട്ടുണ്ട്‌. പിടിയിലാകുമ്പോള്‍ ഞക്കനാലില്‍ ഒരു കടയില്‍നിന്നും മോഷ്‌ടിച്ച സാധനങ്ങളും പണവും കാറില്‍നിന്നും കണ്ടെത്തി. റെയില്‍വേ സ്‌റ്റേഷനു സമീപം രാത്രി പട്രോളിങ്‌ നടത്തിയ എസ്‌.ഐ: സുനില്‍, സി.പി.ഒമാരായ അന്‍വര്‍, ജവഹര്‍ എന്നിവരുള്‍പ്പെട്ട പോലീസ്‌ സംഘമാണ്‌ ഇയാളെ കസ്‌റ്റഡിയിലെടുത്തത്‌. സി.ഐ: കെ.സദന്‍, എസ്‌.ഐ: രാജന്‍ബാബു തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്‌തു.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW