Friday, September 14, 2018 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

ആരോഗ്യശ്രദ്ധ ക്യാമ്പുകളിലും വേണം

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പുകളില്‍ രോഗം പകരാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങളെകുറിച്ച്‌ ആലപ്പുഴ ജില്ല മെഡിക്കല്‍ ഓഫീസര്‍ ജനങ്ങള്‍ക്ക്‌ നിര്‍ദേശം നല്‍കി.ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ശ്രമിക്കണം
ക്യാമ്പുകളില്‍ തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാന്‍ ഉപയോഗിക്കാവൂ.
* വ്യക്‌തിശുചിത്വം,ആഹാരശുചിത്വം എന്നിവ ഓരോ വ്യക്‌തിയും പാലിക്കണം
പഴകിയ ഭക്ഷണങ്ങള്‍ ഉപയോഗിക്കരുത്‌.
ഭക്ഷണാവശിഷ്‌ടങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്‌.
*ഭക്ഷണത്തിന്‌ മുന്‍പും, മലമൂത്ര വിസര്‍ജ്‌ജനത്തിന്‌ ശേഷവും കൈകള്‍ സോപ്പ്‌ ഉപയോഗിച്ച്‌ നന്നായി വൃത്തിയാക്കണം.
ശൗചാലയങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം.
സ്‌ഥിരമായി മരുന്ന്‌ കഴിക്കുന്ന രോഗികള്‍ ക്യാമ്പുകളില്‍ ഉണ്ടെങ്കില്‍ കൃത്യമായി അറിയിക്കുകയും കഴിക്കുകയും ചെയ്യണം.
മരുന്ന്‌ കൈവശം ഇല്ലെങ്കില്‍ വിവരം ക്യാമ്പിലെ മെഡിക്കല്‍ ടീമിനെ അറിയിക്കണം.
എലിപ്പനി തടയുന്നതിന്‌ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പ്രതിരോധ മരുന്നുകള്‍ കഴിക്കേണ്ടതും നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതുമാണ്‌.
വയറിളക്കം ഉണ്ടായാല്‍ ഒ ആര്‍ എസ്‌ ലായനി കുടിക്കുക.
ക്യാമ്പിലെ വ്യക്‌തികള്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഉടന്‍തന്നെ ക്യാമ്പിലെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണം.
ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കണം.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW