Friday, September 14, 2018 Last Updated 8 Min 15 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

നഷ്‌ടപ്പെട്ട സ്വര്‍ണമാല യുവാവിന്‌ മടക്കിക്കിട്ടി

ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ സഹായം ചെയ്യാനെത്തിയപ്പോള്‍ നഷ്‌ടപ്പെട്ട സ്വര്‍ണമാല ക്യാമ്പംഗമായ വീട്ടമ്മയുടെ സത്യസന്ധതയില്‍ യുവാവിനു മടക്കിക്കിട്ടി.തിങ്കളാഴ്‌ച ക്യാമ്പംഗങ്ങളുടെ രജിസ്‌ട്രേഷന്‍ കാര്യങ്ങളില്‍ സഹായിക്കുന്നതിനിടെ കളര്‍കോട്‌ ഗവ. എല്‍.പി. സ്‌കൂളിലെ ക്യാമ്പിലാണു വട്ടയാല്‍ ശ്രീപ്രഭയില്‍ ശ്രീജിത്തിന്റെ മാല നഷ്‌ടപ്പെട്ടത്‌.
ഇവിടെ നിന്ന്‌ കിട്ടിയ മാല കളര്‍കോട്‌ എസ്‌.ഡി. കോളജിനു സമീപമുള്ള ശങ്കരശേരിവെളിയില്‍ വീട്ടില്‍ വിജയമ്മ ക്യാമ്പില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന നര്‍ക്കോട്ടിക്‌ സെല്‍ എ.എസ്‌.ഐ. എസ്‌. ശശികുമാറിനെ ഏല്‍പ്പിച്ചു. എ.എസ്‌.ഐ. ക്യാമ്പ്‌ കണ്‍വീനര്‍ സോമവല്ലിയ്‌ക്കു മാല കൈമാറി.
വൈകിട്ട്‌ വീട്ടില്‍ എത്തിയപ്പോള്‍ മാല കാണാനില്ലെന്ന്‌ അറിഞ്ഞ ശ്രീജിത്ത്‌ നടത്തിയ അന്വേഷണത്തിനൊടുവില്‍ ക്യാമ്പില്‍ നിന്ന്‌ മാല ലഭിച്ചു. കണ്‍വീനര്‍ ഏല്‍പ്പിച്ച്‌ വാര്‍ഡ്‌ കൗണ്‍സിലര്‍ സലില മാല ശ്രീജിത്തിന്‌ തിരികെ ഏല്‍പ്പിച്ചു.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW