Friday, September 14, 2018 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

ക്യാമ്പുകളുടെ സുരക്ഷയ്‌ക്ക്‌ ഓപ്പറേഷന്‍ ജലരക്ഷ

ആലപ്പുഴ: ക്യാമ്പുകളുടെ സുരക്ഷയ്‌ക്കായി അഞ്ചുകമ്പനി പോലീസിനെ വിന്യസിച്ചതായി ജില്ല പോലീസ്‌ മേധാവി എസ്‌.സുരേന്ദ്രന്‍. നിലവിലുള്ള സന്നാഹങ്ങള്‍ക്കു പുറമെയാണിത്‌. ഇതില്‍ ഒരു കമ്പനി വനിത പോലീസ്‌ ഓഫീസര്‍മാര്‍ അടങ്ങിയതാണ്‌.
ചെങ്ങന്നൂരും ആലപ്പുഴയിലും ക്യാമ്പുകളുടെ സുരക്ഷിതത്വം പൂര്‍ണമായും പോലീസ്‌ ഏറ്റെടുത്തിട്ടുണ്ട്‌. ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ രാത്രികാല പരിശോധന കൂടുതല്‍ ശക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയ്‌ക്കു വെളിയില്‍ നിന്ന്‌ 2300 പോലീസുദ്യോഗസ്‌ഥരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്‌. ഇതില്‍ 800 പേര്‍ വനിത ഓഫീസര്‍മാരായിരിക്കും.
അഞ്ഞൂറ്‌ അംഗങ്ങളില്‍ കൂടുതലുള്ള ക്യാമ്പുകളില്‍ കൂടുതല്‍ പോലീസ്‌. ഒരു മണിക്കൂര്‍ ഇടവിട്ട്‌ എസ്‌.ഐ. മുതലുള്ള ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ മേഖല തിരിച്ച്‌ പട്രോളിങ്‌ നടത്തും.
ദുരിതാശ്വാസപ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്‌ഥരൊഴികെ ആരേയും ക്യാമ്പുകളിലേക്കു പ്രവേശിപ്പിക്കില്ല. ജില്ലാ കലക്‌ടറുടെയും ജില്ലാ പോലീസ്‌ മേധാവിയുടെ അനുമതിയില്ലാതെ ആരേയും ക്യാമ്പുകളിലേക്കു പ്രവേശിപ്പിക്കില്ല.
ഇന്നു മുതല്‍ പോലീസ്‌ ഓരോ ക്യാമ്പിലും രജിസ്‌റ്റര്‍ സംവിധാനം ഏര്‍പ്പെടുത്തും. ക്യാമ്പംഗങ്ങള്‍ക്കുള്ള വിവിധ ആവശ്യം ഇതില്‍ രേഖപ്പെടുത്താം. അധികാരികളുടെ ശ്രദ്ധ ആവശ്യമുള്ളതൊഴികെയുള്ളവ അതതു സ്‌ഥലങ്ങളില്‍ തന്നെ പരിഹരിക്കും. ക്യാമ്പുകളില്‍ താമസിക്കുന്നവരെ കാണാനെത്തുന്നവരെയും ക്യാമ്പിനകത്തേക്കു പ്രവേശിപ്പിക്കില്ല. ഇവര്‍ക്കായി പ്രത്യേക സന്ദര്‍ശക സൗകര്യം ഏര്‍പ്പെടുത്തുമെന്നും പോലീസ്‌ മേധാവി അറിയിച്ചു. സഹായകേന്ദ്രത്തില്‍ പോലീസിനെ കൂടാതെ എന്‍.സി.സി., എസ്‌.പി.സി. എന്നിവയുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്‌.
ക്യാമ്പുകളില്‍ രാത്രി സന്ദര്‍ശകരെ അനുവദിക്കില്ല. ചെളിശല്യം ഒഴിവാക്കാനായി വാഹനങ്ങളും അകത്തേക്കു കടത്തിവിടില്ല. വനിതകളുടെ സുരക്ഷയ്‌ക്കു കൂടുതല്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതിനു പുറമേ മേഖല തിരിച്ചു വനിതാ പൊലീസ്‌ സംഘത്തിന്റെ പട്രോളിങും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.
ഒരു ഓഫീസറും രണ്ടു സി.പി.ഒ.യും ഒരു വനിത സി.പി.ഒയും അടങ്ങിയ സംഘം 24 മണിക്കൂറും ഗ്രൂപ്പ്‌ പട്രോളിങ്‌ നടത്തും. ഇതിനുമാത്രമായി 100 വനിത പോലീസ്‌ ഓഫീസര്‍മാരെ കൂടുതലായി നിയമിച്ചിട്ടുണ്ട്‌.
ക്യാമ്പുകളില്‍ മൊബൈല്‍ സെല്‍ഫി പ്രോല്‍സാഹിപ്പിക്കില്ല. വനിതാ സുരക്ഷയ്‌ക്കു വനിതാ എന്‍.സി.സി., എസ്‌.പി.സി. കേഡറ്റുകളുടെ സേവനവും ഉപയോഗിക്കും.
മദ്യപിച്ചെത്തുന്നവരെ ക്യാമ്പില്‍ പ്രവേശിപ്പിക്കില്ലെന്നും ഇവര്‍ക്കെതിരേ നിയമനടപടിയുണ്ടാകുമെന്നും ജില്ലാ പോലീസ്‌ മേധാവി മുന്നറിയിപ്പു നല്‍കി. കുട്ടനാട്ടിലെ നാലു പോലീസ്‌ സ്‌റ്റേഷന്‍ പരിധിയിലും രണ്ടു സ്‌പീഡ്‌ ബോട്ടും രണ്ടു മോട്ടോര്‍ ബോട്ടും പൂര്‍ണമായ വെളിച്ചസംവിധാനത്തോടെ രാത്രികാല പട്രോളിങ്‌ ശക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW