Wednesday, November 14, 2018 Last Updated 3 Min 32 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.20 PM

കടയുടമയെ മര്‍ദിച്ചസംഭവം: ആറുപേര്‍ അറസ്‌റ്റില്‍

ഹരിപ്പാട്‌: ദുരിതാശ്വാസ ക്യാമ്പിലേക്കു പാദരക്ഷകള്‍ ആവശ്യപ്പെട്ടു വന്ന സംഘം കടയുടമയെ മര്‍ദിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്‌റ്റില്‍.
ചിങ്ങോലി സ്വദേശികളായ റെമീസ്‌(24), ശരത്‌ചന്ദ്രന്‍(23), സൂരജ്‌(22), അനു(23), ഷിഹാസ്‌(23) എന്നിവരെയും പ്രായപൂര്‍ത്തിയാകാത്തയാളെയുമാണ്‌ സി.ഐ: ടി.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്‌തത്‌.
നാരകത്തറ ലക്ഷ്‌മി ഫുട്‌വെയര്‍സ്‌ ഉടമ ശിവന്‍കുട്ടി(ഉണ്ണി 48)യെ ഞായറാഴ്‌ച ഉച്ചയ്‌ക്കാണു കടയില്‍ കയറി മര്‍ദിച്ചത്‌.
രാവിലെ ഫോണില്‍ വിളിച്ച്‌ ദുരിതാശ്വാസ ക്യാമ്പിലേക്കു പാദരക്ഷകള്‍ ആവശ്യപ്പെട്ടവരോട്‌ കഴിയുന്നത്ര സഹായം കഴിഞ്ഞദിവസം ചെയ്‌തിരുന്നെന്നും ഇനിയും സംഘടനയുമായി സഹകരിച്ചു മാത്രമേ ബാക്കി സഹായങ്ങള്‍ ചെയ്യൂ എന്നും അറിയിച്ചിരുന്നു. ശേഷം ഉച്ചയോടെ കടയിലെ ജോലികള്‍ ചെയ്‌തുകൊണ്ടിരിക്കെ 12 പേരോളം അടങ്ങുന്ന സംഘം വാഹനങ്ങളില്‍ എത്തുകയും അഞ്ചുപേര്‍ കടയില്‍ കയറി മര്‍ദിക്കുകയുമായിരുന്നു.
ശിവന്‍കുട്ടി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സ തേടി.

Ads by Google
Advertisement
Tuesday 21 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW