Friday, September 14, 2018 Last Updated 6 Min 41 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Aug 2018 09.18 PM

നെടുമ്പാശേരി വിമാനത്താവളം 26 ന്‌ തുറക്കുമെന്ന്‌ സിയാല്‍ അറ്റകുറ്റപ്പണികള്‍ ധ്രുതഗതിയില്‍

uploads/news/2018/08/242355/2.jpg

കൊച്ചി/നെടുമ്പാശേരി: പ്രളയത്തെതുടര്‍ന്ന്‌ അടച്ച നെടുമ്പാശേരി അന്താരാഷ്‌ട്ര വിമാനത്താവളം 26 ന്‌ തുറക്കുമെന്നു സിയാല്‍ (കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌ ലിമിറ്റഡ്‌) വാര്‍ത്താക്കുറിപ്പില്‍ വ്യക്‌തമാക്കി. റണ്‍വേയിലെ മണ്ണും ചെളിയും യുദ്ധകാലാടിസ്‌ഥാനത്തില്‍ നീക്കം ചെയ്യുകയാണിപ്പോള്‍. പുതുതായി പണികഴിപ്പിച്ച അന്താരാഷ്‌ട്ര ടെര്‍മിനലിന്റെ ശുദ്ധീകരണ ജോലികളാണ്‌ നടന്നുവരുന്നത്‌. വെള്ളം ഇരച്ചുകയറിയതോടെ വിമാനത്താവളത്തിന്റെ ഈ ഭാഗത്താണ്‌ ഏറ്റവും കൂടുതല്‍ നഷ്‌ടം വന്നിരിക്കുന്നത്‌. താഴത്തെ നിലയിലെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. ഡ്യൂട്ടി ഫ്രീ ഷോപ്പിലെ സാധനങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരുന്നു.
താഴത്തെ നിലയില്‍ സ്‌ഥാപിച്ചിരുന്ന ഉപകരണങ്ങളില്‍ കയറിയ ചെളി നീക്കം ചെയ്യുന്ന നടപടികളും പുരോഗമിക്കുന്നുണ്ട്‌. റണ്‍വേ, ടാക്‌സി വേ, പാര്‍ക്കിങ്‌ ബേ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികളും ധ്രുതഗതിയില്‍ പുരോഗമിക്കുന്നുണ്ട്‌.
കേടായ എണ്ണൂറ്‌ റണ്‍വേ ബള്‍ബുകള്‍ മാറ്റി സ്‌ഥാപിച്ചു. തകര്‍ന്ന 2,600 മീറ്റര്‍ കോമ്പൗണ്ട്‌ വാള്‍ യുദ്ധകാലാടിസ്‌ഥാനത്തില്‍ നിര്‍മിച്ചുവരുന്നു. ഇതിനുശേഷം മാത്രമേ മെഷിനറികള്‍ നന്നാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുള്ളു. ഇതു പരിഹരിച്ചു കഴിഞ്ഞാല്‍ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതിയാണു ആവശ്യം. ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിനാല്‍ മുന്‍കൂട്ടി അറിയിച്ചതുപ്രകാരം 26 നുതന്നെ എയര്‍പോര്‍ട്ട്‌ ഭാഗികമായെങ്കിലും തുറന്നു പ്രവര്‍ത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്‌ സിയാല്‍. 500 ല്‍ അധികം താല്‍ക്കാലിക തൊഴിലാളികള്‍ വിമാനത്താവളത്തില്‍ രാപ്പകല്‍ അധ്വാനത്തിലാണ്‌. വെള്ളം കയറി വിമാനത്താവളം അടച്ചതുമൂലം ആയിരം കോടി രൂപയിലധികം നഷ്‌ടം വന്നിട്ടുണ്ടെന്നാണു പ്രാഥമിക നിഗമനം. വിമാനങ്ങള്‍ ഇറങ്ങാതെ വന്നതുമൂലം ഉണ്ടായ നഷ്‌ടങ്ങള്‍ കൂട്ടാതെയാണു ഇത്‌. വിമാനത്താവളത്തിലെ വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചതിനുശേഷം യോഗം നടത്തി കെടുതി വിലയിരുത്തിയാല്‍ മാത്രമേ കൃത്യമായ നാശനഷ്‌ടം വിലയിരുത്താന്‍ സാധിക്കു. അതേസമയം താല്‍ക്കാലികമായി പ്രവര്‍ത്തനമാരംഭിച്ച നാവിക സേനാ വിമാനത്താവളത്തില്‍നിന്നു കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍ ആരംഭിച്ചതായും സിയാല്‍ അറിയിച്ചു.
അതേസമയം, വിമാനത്താവള റണ്‍വേയില്‍നിന്നു വെള്ളം തുറന്നുവിടാന്‍വേണ്ടി മതില്‍ പൊളിച്ചത്‌ ഈ പ്രദേശത്തുള്ളവരുടെ വീടുകളില്‍ മലവെള്ളം കുതിച്ചെത്താന്‍ കാരണമായതായി പരാതി ഉയര്‍ന്നിട്ടുണ്ട്‌. മുന്നറിയിപ്പ്‌ നല്‍കാതെയാണു വെള്ളം തുറന്നുവിട്ടത്‌. ഈ കാരണംകൊണ്ട്‌ ജനങ്ങളുടെ സര്‍വതും നഷ്‌ടപ്പെട്ടു. ഒന്നും സുരക്ഷിത സ്‌ഥാനങ്ങളിലേക്ക്‌ മാറ്റാന്‍ കഴിഞ്ഞില്ല. ഇതില്‍ ജനങ്ങള്‍ക്ക്‌ ശക്‌തമായ പ്രതിഷേധമുണ്ട്‌.

Ads by Google
Advertisement
Tuesday 21 Aug 2018 09.18 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW