Friday, September 14, 2018 Last Updated 6 Min 42 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 10.04 PM

വെള്ളപ്പൊക്കം: ഫുള്‍ കവറുഉള്ള വാഹനത്തിനു മാത്രം ഇന്‍ഷുറന്‍സ്‌

uploads/news/2018/08/242160/1.jpg

കൊച്ചി:വെള്ളപ്പൊക്കത്തില്‍ സംസ്‌ഥാനത്തു കേടുപാടുണ്ടായത്‌ ലക്ഷക്കണക്കിനു വാഹനങ്ങള്‍ക്ക്‌, ഇതിലേറെയും കാറുകള്‍. ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ്‌ ഉള്ളവയ്‌ക്കുമാത്രമേ നഷ്‌ടപരിഹാരം ലഭ്യമാകൂ. തേഡ്‌ പാര്‍ട്ടി ഇന്‍ഷുര്‍ ചെയ്‌ത വാഹനങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ നഷ്‌ടപരിഹാരം നല്‍കില്ല. മഴക്കെടുതിയുടെ പശ്‌ചാത്തലത്തില്‍, പുതിയ വാഹനങ്ങള്‍ക്കു വായ്‌പ നല്‍കുന്നത്‌ എച്ച്‌.ഡി.എഫ്‌.സി. അടക്കമുള്ള ബാങ്കുകള്‍ തല്‍ക്കാലത്തേക്കു മരവിപ്പിച്ചു. പുതിയ അപേക്ഷകള്‍ സ്വീകരിക്കുന്നുമില്ല.
വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ച വാഹനങ്ങള്‍ക്ക്‌, ഫുള്‍ കവര്‍ ഇന്‍ഷുറന്‍സ്‌ എടുത്തിട്ടുള്ളപക്ഷം, നഷ്‌ടപരിഹാരം ലഭിക്കുമെന്ന്‌ ഇന്‍ഷുറന്‍സ്‌ റെഗുലേറ്ററി അതോറിട്ടി അറിയിച്ചു. ഇതിനായി കാറുകള്‍ വെള്ളത്തില്‍ കിടക്കുന്ന ചിത്രമെടുത്ത്‌ സൂക്ഷിക്കണമെന്ന്‌ നിര്‍ദേശമുണ്ട്‌. ഇന്‍ഷുറന്‍സ്‌ കമ്പനികളുടെ സര്‍വേയര്‍മാര്‍ കാറുകള്‍ക്ക്‌ സംഭവിച്ച തകരാര്‍ തിട്ടപ്പെടുത്തിയാണ്‌ തുക അനുവദിക്കുക. ചെന്നൈയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ കാറുകള്‍ക്കു കേടുപാടുണ്ടായ ഘട്ടത്തില്‍ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ പ്രത്യേക പാക്കേജ്‌ തയാറാക്കിയിരുന്നു. കേരളത്തിന്റെ കാര്യത്തില്‍ അതിനു നീക്കം നടക്കുന്നു. എറണാകുളം ജില്ലയില്‍ ആലുവ, കളമശേരി, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ പ്രമുഖ കാര്‍ ഡീലര്‍ ഷോറൂമുകളില്‍ വെള്ളം കയറിയിരുന്നു. മൂവാറ്റുപുഴയിലെ ഒരു ഷോറൂമില്‍ നിന്ന്‌ അമ്പതോളം കാറുകള്‍ ഒഴുകിപ്പോയി.

വാഹന ഉടമകള്‍
ശ്രദ്ധിക്കാന്‍
1. വെള്ളത്തില്‍ മുങ്ങിയ വാഹനങ്ങള്‍ സ്‌റ്റാര്‍ട്ട്‌ ചെയ്യരുത്‌
2. കെട്ടിവലിച്ച്‌ സര്‍വീസ്‌ സെന്ററുകളില്‍ എത്തിക്കുക
3. വാഹനം മുങ്ങിക്കിടക്കുന്ന ഫോട്ടോയോ വീഡിയോയൊ സൂക്ഷിച്ചുവയ്‌ക്കണം.

Ads by Google
Advertisement
Monday 20 Aug 2018 10.04 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW