Thursday, November 15, 2018 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.48 PM

ദുരിതാശ്വാസ ക്യാമ്പുകളിലെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ ശുചിത്വ സാഗരം പദ്ധതിക്ക്‌ ഉപയോഗിക്കും: മന്ത്രി

uploads/news/2018/08/242153/2.jpg

കൊല്ലം: പേമാരിയും വെളളപ്പൊക്കവും മനുഷ്യമനസുകളില്‍ സൃഷ്‌ടിച്ച പരിഭ്രാന്തിക്കും അനിശ്‌ചിതത്വത്തിനും പരിഹാരമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിലെയും സാധന സമാഹരണ കേന്ദ്രങ്ങളിലെയും പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശുചിത്വ സാഗരം പദ്ധതിയില്‍ ഉപയോഗിക്കുമെന്ന്‌ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.
യു.എന്‍.ഒയുടെയും വേള്‍ഡ്‌ എക്കണോമിക്ക്‌ ഫോറത്തിന്റെയും സവിശേഷ ശ്രദ്ധ പിടിച്ചുപറ്റിയ പദ്ധതിയാണ്‌ ഫിഷറീസ്‌ വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ശുചിത്വ സാഗരം പദ്ധതി.
ജില്ലയിലെ മണ്‍ട്രോതുരത്ത്‌, നെടുമ്പന, പേരൂര്‍ മീനാക്ഷി വിലാസം സ്‌കൂള്‍ മറ്റു ദുരിതാശ്വാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ്‌ പ്ലാസ്‌റ്റിക്‌ സമാഹരിക്കുന്നത്‌. പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ വൃത്തിയാക്കി സമാഹരിച്ചു വയ്‌ക്കുന്നതിനുള്ള നിര്‍ദേശം ബന്ധപ്പെട്ട ഉദ്യോഗസ്‌ഥര്‍ക്കു നല്‍കിയിട്ടുണ്ടെന്ന്‌ മന്ത്രി വ്യക്‌തമാക്കി.
ജില്ലയിലെ പഞ്ചായത്തുകള്‍ കേന്ദ്രമാക്കി വെള്ളപൊക്കത്തോട്‌ അനുബന്ധിച്ചുള്ള പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ വൃത്തിയാക്കി സമാഹരിക്കുകയാണെങ്കില്‍ അവയും പദ്ധതിക്കായി ഉപയോഗിക്കും.
നീണ്ടകര, ശക്‌തികുളങ്ങര ഉള്‍പ്പടെയുളള നഗരപ്രദേശങ്ങളിലെ പഞ്ചായത്തുകളില്‍ സമാഹരിക്കുന്ന പ്ലാസ്‌റ്റിക്ക്‌ പദ്ധതിക്കായി നേരിട്ട്‌ ശേഖരിക്കും. നഗരപ്രദേശങ്ങള്‍ക്കു വെളിയിലുള്ള പഞ്ചായത്തുകള്‍ നീണ്ടകര ഹാര്‍ബറില്‍ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ എത്തിക്കണം. പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ വൃത്തിയാക്കി സമാഹരിക്കണം.
നഗരപ്രദേശങ്ങളിലെ പഞ്ചായത്തുകള്‍ സമാഹരിക്കുന്ന പ്ലാസ്‌റ്റിക്‌ മാലിന്യങ്ങള്‍ പഞ്ചായത്തിലെ പൊതുസ്‌ഥലത്ത്‌ ശേഖരിച്ചു വയ്‌ക്കേണ്ടതാണ്‌. അവിടെ നിന്നും പദ്ധതിക്കായി പ്ലാസ്‌റ്റിക്‌ ശേഖരിക്കും
ദുരിതാശ്വാസ ക്യാമ്പുകളിലെ പ്ലാസ്‌റ്റിക്‌ മാലിന്യങ്ങളുടെ നിര്‍മാര്‍ജനം ഒരു പൊതുപ്രശ്‌നമായി ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ്‌ ഇത്തരത്തിലുള്ള തീരുമാനമെടുത്തതെന്ന്‌ മന്ത്രി അറിയിച്ചു.

Ads by Google
Advertisement
Monday 20 Aug 2018 09.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW