Friday, September 14, 2018 Last Updated 36 Min 8 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.48 PM

ദുരിതാശ്വാസത്തില്‍ കൈകോര്‍ത്ത്‌ നാട്‌

കൊല്ലം: പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ദുരിതബാധിതര്‍ക്കായി കൊല്ലം സിറ്റി പോലീസ്‌ സഹായമെത്തിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്വത്തോടെയാണ്‌ ഭക്ഷ്യവസ്‌തുക്കളും
വസ്‌ത്രങ്ങളും മറ്റ്‌ നിത്യോപയോഗ സാധനങ്ങളും പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ശേഖരിച്ചത്‌. കൊല്ലം എ.ആര്‍ ക്യാമ്പില്‍ നിന്നും ടോറസുകളിലും മറ്റ്‌ പോലീസ്‌ വാഹനങ്ങളിലുമായാണ്‌ പ്രളയബാധിത പ്രദേശങ്ങളില്‍ എത്തിച്ചത്‌. കൊല്ലം സിറ്റി പോലീസ്‌ കമ്മിഷണര്‍ ഡോ. അരുള്‍ ആര്‍.ബി. കൃഷ്‌ണയുടെ
നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണു സഹായങ്ങള്‍ എത്തിച്ചത്‌.
കൊല്ലം: പ്രളയദുരിതത്തില്‍ മുങ്ങിയവരെ കേരള ജനതയെ രക്ഷിക്കാന്‍ കൊല്ലം രൂപതയും. 116 ഇടവക ദേവാലയങ്ങളില്‍ പ്രത്യേക ആരാധനകള്‍ നടത്തുമെന്നും ദുരിതാശ്വാസ നിധിയിലേക്കു വിഭവശേഖരണം നടത്തുമെന്നും രൂപതാ മെത്രാന്‍ ഡോ. പോള്‍ ആന്റണി മുല്ലശേരി പറഞ്ഞു. എട്ട്‌ ഫെറോനകളായ മാവേലിക്കര, നീണ്ടകര, ചവറ സൗത്ത്‌, കാഞ്ഞിരകോട്‌, കടവൂര്‍, തുയ്യം, തങ്കശേരി, കൊട്ടിയം എന്നിവിടങ്ങളിലുളള 2200 കുടുംബ യൂണിറ്റുകള്‍ വഴി ദുരിതാശ്വാസനിധി സ്വീകരിക്കുന്നതിന്റെ രൂപതാതല ഉദ്‌ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ ക്യു.എസ്‌.എസ്‌.എസ്‌ ഡയറക്‌ടര്‍ ഫാ. അല്‍ഫോണ്‍സ്‌, ബി.സി.സി രൂപതാ കോ-ഓര്‍ഡിനേറ്റര്‍ സജീവ്‌ പരിശവിള, ആശ്രാമം ഹോളി ഫാമലി ഇടവക കൈക്കാരന്‍ ഉമ്മച്ചന്‍, സെക്രട്ടറി സാജന്‍ പീറ്റര്‍, സാം പാലുവിള, സാമ്രവല്‍ എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 20 Aug 2018 09.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW