Friday, September 14, 2018 Last Updated 33 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.48 PM

തടാകത്തിനു സംരക്ഷണമേകാന്‍ ചിത്രരചനാ ക്യാമ്പ്‌

ശാസ്‌താംകോട്ട: അനുദിനം മരിക്കുന്ന ശാസ്‌താംകോട്ട തടാകത്തിന്റെ അവസ്‌ഥ ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനായി കുട്ടിക്കൂട്ടത്തിന്റെ ചിത്രരചനാ ക്യാമ്പ്‌ പുതിയ അനുഭവമായി. മുതുപിലാക്കാട്‌ ലോവര്‍ പ്രൈമറി സ്‌കൂളും സത്യചിത്ര ഗ്രന്ഥശാലയും നമ്മുടെ കായല്‍കൂട്ടായ്‌മയും ചേര്‍ന്നാണു തടാകതീരത്തു ചിത്രരചനാ ക്യാമ്പ്‌ സംഘടിപ്പിച്ചത്‌. മുതുപിലാക്കാട്‌ എല്‍.വി.എല്‍.പി.എസിലെ അന്‍പതിലധികം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ചിത്രകാരനും പ്രവാസിയുമായ സന്തോഷ്‌ പോരുവഴി ക്യാമ്പിന്‌ നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ആര്‍. ശങ്കരപ്പിള്ള ഉദ്‌ഘാടനം ചെയ്‌തു.എസ്‌.എം.സി ചെയര്‍മാന്‍ ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ ദിലീപ്‌, രാജേഷ്‌ വരവിള, സന്തോഷ്‌ പോരുവഴി, പ്രഥമാധ്യാപകന്‍ സുന്ദരേശന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 20 Aug 2018 09.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW