Sunday, November 18, 2018 Last Updated 36 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.48 PM

പ്രിന്‍സിപ്പല്‍ സെക്രട്ടറി മണ്‍ട്രോത്തുരുത്തില്‍

കൊല്ലം: ദുരിതാശ്വാസ പ്രവര്‍ത്തനം വിലയിരുത്താനെത്തിയ ജില്ലയുടെ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറി അനില്‍ സേവ്യര്‍ മണ്‍ട്രോതുരുത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പേഴുംതുരുത്ത്‌, കണ്ട്രാങ്കാണി, കാരൂത്രക്കടവ്‌ എന്നിവിടങ്ങളിലെ ക്യാമ്പുകളിലും വെള്ളം കയറിയ പ്രദേശങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.
ക്യാമ്പുകളിലെ സൗകര്യങ്ങള്‍, ഭക്ഷണവിതരണം, ശുചിത്വം എന്നിവ വിലയിരുത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. മണ്‍ട്രോതുരുത്ത്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിനു കരുണാകരന്‍, ഡെപ്യൂട്ടി കലക്‌ടര്‍ ആര്‍. സുമീതന്‍പിള്ള, ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ പി. ഷാജി, ഡെപ്യൂട്ടി പ്ലാനിങ്‌ ഓഫീസര്‍ എച്ച്‌. അബ്‌ദുള്‍ സലാം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Ads by Google
Advertisement
Monday 20 Aug 2018 09.48 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW