Wednesday, November 14, 2018 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.28 PM

മണിമലയില്‍ മൂന്നു കടകള്‍ പൂട്ടിച്ചു

uploads/news/2018/08/242147/4.jpg

മണിമല: രണ്ടു ദിവസമായി വന്‍തോതില്‍ പച്ചക്കറി ഇനങ്ങള്‍ ശേഖരിക്കുകയും പച്ചക്കറികള്‍ക്ക്‌ അമിത വില വാങ്ങുകയും ചെയ്‌ത മുന്നു കടകള്‍ മണിമലയില്‍ സിവില്‍ സപ്ലൈസ്‌ അധികൃതരെത്തി പൂട്ടിച്ചു. മണിമല ടൗണില്‍ പ്രവര്‍ത്തിച്ചു വന്ന എം. എസ്‌. വെജിറ്റബിള്‍സിന്റെ കടകളാണ്‌ അധികൃതര്‍ പൂട്ടിച്ചത്‌.
ഗോഡൗണുകളില്‍ വന്‍തോതില്‍ പച്ചക്കറികള്‍ ശേഖരിച്ചിരുന്നതായും കണ്ടെത്തി .ദുരിതമേഖലയായ റാന്നിയിലെ ജനങ്ങള്‍ അവശ്യവസ്‌തുക്കള്‍ക്കായി മണിമലയിലാണ്‌ എത്തിയിരുന്നത്‌. ഇവരില്‍ നിന്നാണ്‌ ഇരട്ടിയിലേറെ വില ഈടാക്കിയത്‌. ഒരു കിലോ കാബേജിന്‌ 100 രൂപയും സവാളക്ക്‌ 75 രൂപയും ഈടാക്കിയിരുന്നു. മറ്റെല്ലാ പച്ചക്കറി ഇനങ്ങളും 10 രൂപാ മുതല്‍ 20 രൂപാ വരെ കൂട്ടിയാണ്‌ വിറ്റത്‌. റെയ്‌ഡിനെത്തുടര്‍ന്ന്‌ വെള്ളാവൂര്‍ ഗ്രാമപഞ്ചായത്ത്‌ അധികൃതരും സ്‌ഥലത്തെത്തി. കടകള്‍ ഗ്രാമപഞ്ചായത്ത്‌ ലൈസന്‍സ്‌ ഇല്ലാതെയാണ്‌ പ്രവര്‍ത്തിച്ചിരുന്നത്‌ എന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍ അറിയിച്ചു.
കടകളില്‍ കഴിഞ്ഞ മൂന്നു ദിവസമായി അമിത വില ഈടാക്കിയിരുന്നതായി യൂത്തുകോണ്‍ഗ്രസ്‌ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫെമി മാത്യു ചുണ്ടിക്കാട്ടി. നാട്ടുകാര്‍ രേഖാമൂലം അധികൃതര്‍ക്ക്‌ പരാതി നല്‍കി. മണിമലയിലെ മറ്റു ചില സ്‌ഥാപനങ്ങളും വില ചെറിയ തോതില്‍ വര്‍ധിപ്പിച്ചതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്‌.

Ads by Google
Advertisement
Monday 20 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW