Sunday, November 18, 2018 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.28 PM

പ്രളയകാലത്തെ'വിളവെടുപ്പിനു'തടയിട്ടു വകുപ്പുകള്‍

uploads/news/2018/08/242146/2.jpg

കോട്ടയം: അമിത വില, പൂഴ്‌ത്തിവയ്‌പ്പ്‌, അളവുതൂക്കത്തിലെ ക്രമക്കേട്‌... പ്രളയകാലത്തെ വിളവെടുപ്പിനു തടയിട്ടു വിവിധ വകുപ്പുകള്‍. ഞായറാഴ്‌ച സപ്ലൈ വകുപ്പ്‌ പരിശോധന നടത്തി നാലു കടകള്‍ അടയ്‌ക്കുകയും ഒന്‍പതു കടകള്‍ക്കെതിരേ കേസെടുക്കുകയും ചെയ്‌ത സപ്ലൈ വകുപ്പ്‌ ഇന്നലെ ജില്ലയിലെമ്പാടും വ്യാപക പരിശോധന നടത്തി.
കോട്ടയം നഗരത്തില്‍ പച്ചക്കറി ഇനങ്ങള്‍ക്ക്‌ ഒറ്റ ദിവസം കൊണ്ട്‌ ഇരുപത്‌ രൂപ വര്‍ധിപ്പിച്ച വ്യാപാരികളെ പോലീസ്‌ വിരട്ടിയതോടെ വില കുത്തനെത താഴ്‌ന്നു. പ്രളയം മൂലം സാധനങ്ങള്‍ സംസ്‌ഥാനത്തേക്ക്‌ എത്തുന്നില്ലെന്ന്‌ പ്രചരിപ്പിച്ചായിരുന്നു കൊള്ള. നഗരത്തില്‍ നിന്നും രണ്ടു കിലോമീറ്റര്‍ മാത്രം അകലെ കോടിമത പച്ചക്കറി മാര്‍ക്കറ്റില്‍ സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ സുലഭമായി ലഭിക്കുമ്പോഴായിരുന്നു എം.എല്‍. റോഡില്‍ വ്യാപാരികളുടെ വിളയാട്ടം.
മൊത്ത വ്യാപാരികള്‍ 34 രൂപയ്‌ക്ക്‌ വിറ്റിരുന്ന തക്കാളി 60 രൂപയ്‌ക്കും 90 രൂപയുടെ ഇഞ്ചി 160 രൂപയ്‌ക്കും , 32 രൂപയുടെ ബീന്‍സ്‌ 60 രൂപയ്‌ക്കും , 45 രൂപയുടെ ഏത്തയ്‌ക്ക 80 രൂപയ്‌ക്കും , 25 രൂപയുടെ സവാളയ്‌ക്കും , 27 രൂപയുടെ ഉരുളക്കിഴങ്ങിനും 40 രൂപയ്‌ക്കുമാണു വിറ്റിരുന്നത്‌.
ഭക്ഷ്യസാധനങ്ങള്‍ക്ക്‌ കൊള്ള വില ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്ന്‌ ജില്ലയിലെ മാര്‍ക്കറ്റുകളില്‍ പരിശോധന നടത്താന്‍ ജില്ലാ കലക്‌ടര്‍ ബി.എസ്‌. തിരുമേനിയും , ജില്ലാ പോലീസ്‌ മേധാവി ഹരിശങ്കറും പോലീസിനും വിവിധ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഡിവൈ.എസ്‌.പി. ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്‌ച കോട്ടയം എംഎല്‍ റോഡിലെ മാര്‍ക്കറ്റില്‍ പരിശോധന നടത്തിയത്‌. പരിശോധനയ്‌ക്ക്‌ ശേഷം പച്ചക്കറി വില ഇരുപത്‌ രൂപ വരെ കുറഞ്ഞിട്ടുണ്ട്‌. തക്കാളിക്ക്‌ 40 രൂപയും , ഇഞ്ചിക്ക്‌ നൂറ്‌ രൂപയും , ബീന്‍സിന്‌ 40 രൂപയും , ഏത്തക്കയ്‌ക്ക്‌ 55 രൂപയും , സവാളയക്കും കിഴങ്ങിനും 30 രൂപയുമായി നിജപ്പെടുത്തി.അതേസമയം, ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ കോട്ടയം നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഇന്നലെ പരിശോധന നടത്തി. ത്രാസിലെ ക്രമക്കേടിന്റെ പേരില്‍ കോട്ടയം എം.എല്‍. റോഡിലെ അഞ്ചു കടകള്‍ക്കെതിരേ കേസെടുത്തു. വൈക്കത്ത്‌ ഒരു ലിറ്റര്‍ പാലിന്‌ 50 രൂപ ഈടാക്കിയതിനും കേസെടുത്തതായി ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു.
എന്നാല്‍, ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ കാര്യമായ ക്രമക്കേടുകള്‍ കണ്ടെത്താനായില്ലെന്നു ജില്ലാ സപ്ലൈ ഓഫീസര്‍ എം.പി. ശ്രീലത പറഞ്ഞു.

Ads by Google
Advertisement
Monday 20 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW