Monday, September 10, 2018 Last Updated 16 Min 54 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.28 PM

കാറ്റും കാലവര്‍ഷവും പ്രഹരം മൂന്നാം വട്ടം

uploads/news/2018/08/242145/1.jpg

കോട്ടയം: കാറ്റും കാലവര്‍ഷവും ഇത്തവണ ജില്ലയില്‍ നാശം വിതച്ചു മൂന്നു ഘട്ടമായി. ജൂണ്‍ ആദ്യമുണ്ടായ കാറ്റില്‍ കോടികളുടെ നാശമുണ്ടായപ്പോള്‍, പിന്നാലെ ജൂലൈയില്‍ ആദ്യപ്രളയമെത്തി, ആദ്യ പ്രളയത്തില്‍ 198.28 കോടി നഷ്‌ടമുണ്ടായി. 423 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്ന്‌ 42,958 പേരെ മാറ്റിപാര്‍പ്പിച്ചു.
ഏഴ്‌ വീടുകള്‍ പൂര്‍ണ്ണമായും 774 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പിന്നാലെയാണ്‌ കഴിഞ്ഞയാഴ്‌ച രണ്ടാം പ്രളയമെത്തിയത്‌.
ഇതുവരെയുള്ള പ്രാഥമികകണക്കനുസരിച്ച്‌ 49 വീടുകള്‍ പൂര്‍ണമായും 237വീടുകള്‍ ഭാഗികമായും തകര്‍ന്നു. 2472.68 ഹെക്‌ടര്‍ കൃഷിനശിച്ചു. 173.6 കോടി നഷ്‌ടം കണക്കാക്കുന്നു.
അതേസമയം, പ്രളയബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ കലക്‌ടറുടെ പക്കല്‍ ലഭിച്ചതു 2.16 കോടിരൂപ.
നാലു ലക്ഷത്തോളം പണമായും ബാക്കി ചെക്കായുമാണ്‌ ലഭിച്ചത്‌. നേരിട്ട്‌ അയച്ച കൂട്ടാതെയുള്ള കണക്കാണിത്‌.പ്രളയബാധിതരെ സഹായിക്കാന്‍ വിപുലമായ പദ്ധതികളാണു ജില്ലയില്‍ ഒരുങ്ങുന്നത്‌.
പാഠപുസ്‌തകമടക്കം നഷ്‌ടമായ കുട്ടികള്‍ക്ക്‌ മറ്റുകുട്ടികള്‍ പുസ്‌തകങ്ങള്‍ സമ്മാനിച്ച്‌ മാതൃകയാവും.
സാമ്പത്തികശേഷിയുള്ള കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഓരോരുത്തര്‍ ചേര്‍ന്ന്‌ ചുരുങ്ങിയത്‌ 20 നോട്ട്‌ബുക്കെങ്കിലും വാങ്ങി ദുരിതത്തില്‍പ്പെട്ട കുട്ടികള്‍ക്ക്‌ സമ്മാനിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.
പ്രളയബാധിതപ്രദേശങ്ങളില്‍നിന്ന്‌ വെള്ളം ഇറങ്ങിതുടങ്ങുന്നതോടെ വിപുലമായ രീതിയില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനായി സന്നദ്ധസംഘടനകളുടെ സേവനം ഉപയോഗപെടുത്തും.
മറ്റ്‌ ജില്ലകളില്‍ ജോലിചെയ്‌ത്‌ വിരമിച്ചവരുടെ ഉദ്യോഗസ്‌ഥരുടെയും പ്രമുഖരുടെയും അഭിപ്രായംതേടും. ഇതിനായി വിപുലമായയോഗം വിളിക്കുമെന്നും കലക്‌ടര്‍ ബി.എസ്‌. തിരുമേനി അറിയിച്ചു.

Ads by Google
Advertisement
Monday 20 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW