Wednesday, November 14, 2018 Last Updated 0 Min 40 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.28 PM

കൈത്താങ്ങുമായി ആന്ധ്രയിലെ അഗ്നിശമനസേന

കോട്ടയം: കരുതലും തുണയുമായി ആന്ധ്രയില്‍ നിന്നുള്ള അഗ്നിശമന സേനാംഗം.ഇരുന്നൂറു പേരടങ്ങുന്ന സംഘമണു സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളായി പ്രളയബാധിതര്‍ക്കു കൈത്താങ്ങാകുന്നത്‌.ഒരു സംഘം ചെങ്ങന്നൂരും മറ്റൊരു സംഘം കുമരകത്തുമാണ്‌ എത്തിയിരിക്കുന്നത്‌. കുമരകത്തു 79 പേരടങ്ങുന്ന സംഘം ഒമ്പതു ബോട്ടുകളിലായാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.
ചെങ്ങളം ,തിരുവാര്‍പ്പ്‌ മേഖലകളില്‍ വെളളപ്പൊക്കത്തില്‍ കുടുങ്ങിയ നിരവധിയാളുകളെ ഈ സംംഘം രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്‌ മാറ്റി.ആന്ധ്രായിലും തെലുങ്കാനയിലും വലിയ നദികളിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പരിചയമുളളവരാണ്‌ കേരളത്തില്‍ എത്തിയ അഗ്നിശമന സേനാ സംഘം. ദേശീയ ദുരന്ത നിവാരണ സേനയുടെ ആവശ്യപ്രകാരമാണ്‌ ആന്ധ്രാ സംഘം എത്തിയത്‌.പടിഞ്ഞാറന്‍ ഖേലകളില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കുളള ആഹാരങ്ങളും മരുന്നുകളും മറ്റും എത്തിക്കാനും ആന്ധ്രാ അഗ്നിശമന സേനയുടെ സേവനം ജില്ലാ ഭരണകൂടം ഉപയോഗിച്ചു.
പത്തു പേരെ വരെ കയറ്റാവുന്ന ബോട്ടുകളുമായാണ്‌ സംഘം എത്തിയത്‌.ആന്ധ്രയില്‍ നിന്നുംകരസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്ത്‌ എത്തിയ ശേഷമാണ്‌ സംഘം ചെങ്ങന്നൂരിലും കുമരകത്തും എത്തിയത്‌. ഇന്ത്യയിലെ ദേശീയ ദുരന്ത നിവാരണസേനയില്‍ യു.എന്‍. രക്ഷാദൗത്യത്തിന്‌ നേതൃത്വം നല്‍കുന്ന ഡോ അമല്‍കൃഷ്‌ണയുടെ നേതൃത്വത്തിലാണ്‌ ആന്ധ്രാസംഘം പ്രവര്‍ത്തിക്കുന്നത്‌.

Ads by Google
Advertisement
Monday 20 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW