Saturday, September 15, 2018 Last Updated 31 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.28 PM

വന്‍ സന്നാഹങ്ങളുമായി ഒഡീഷ ഫയര്‍ഫോഴ്‌സും

ചങ്ങനാശേരി: കുട്ടനാട്ടില്‍ അവശേഷിക്കുന്നവരെ രക്ഷിക്കാന്‍ ആര്‍മിയടക്കം ദുരന്ത നിവാരണ സേനകളെത്തി. പൂനെയില്‍ നിന്നുള്ള ദേശീയ ദുരന്ത നിവാരണ സേനയിലെ അമ്പതംഗ സംഘം ചങ്ങനാശേരി ബോട്ടുജെട്ടിയിലെത്തി ഓപ്പറേഷന്‍ ആരംഭിച്ചു. എട്ട്‌ റബറൈസ്‌ഡ്‌ ബോട്ടുകളിലായാണ്‌ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്‌.
ഒഡീഷ ഫയര്‍ഫോഴ്‌സിന്റെ 230 അംഗ സേനയും വൈകുന്നേരത്തോടെ ചങ്ങമനാശേരി ബോട്ടുജെട്ടിയില്‍ അതീവ സന്നാഹങ്ങളുമായെത്തി. നിരവധി സ്‌പീഡ്‌റബര്‍ ഡിങ്കികള്‍, എന്‍ദിന്‍ ബോട്ടുകള്‍ എന്നിവയുമായാണ്‌ സംഘം ചങ്ങനാശേരി ബോട്ടുജെട്ടിയില്‍ നിന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്‌.
കൂടാതെ കോസ്‌റ്റ്‌ ഗാര്‍ഡ്‌, ബി.എസ്‌.എഫ്‌, ആന്ധ്രാ ഫയര്‍ഫോഴ്‌സ്‌ ടീം എന്നിവരും കുട്ടനാട്ടിലേക്ക്‌ രക്ഷാപ്രവര്‍ത്തനവുമായി നീങ്ങിയിട്ടുണ്ട്‌. നാട്ടുകാരുടെയും പോലീസിന്റെയും സഹകരണത്തോടെയാണ്‌ ഇവരുടെ പ്രവര്‍ത്തനം.

Ads by Google
Advertisement
Monday 20 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW