Wednesday, January 23, 2019 Last Updated 26 Min 5 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.28 PM

വെള്ളം കയറിയ വീടുകളില്‍ വ്യാപക മോഷണം

ചങ്ങനാശേരി: പ്രളയത്തില്‍പ്പെട്ട്‌ കുട്ടനാട്‌ മേഖലയില്‍ വ്യാപക മോഷണം നടക്കുന്നതായി പരാതി.വെള്ളം ഭയന്ന്‌ ഉടുതുണിയുമായി ജീവനും കൊണ്ട്‌ രക്ഷപ്പെട്ടു സാധാരണ കാരായവരുടെ വീടുകളിലാണ്‌ മോഷണം നടക്കുന്നത്‌. വൈദ്യുതി നിലച്ച സ്‌ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്‌ വ്യാപക മോഷണം നടക്കുന്നത്‌. വെള്ളത്തിന്റെ കുത്തൊഴുക്കിനെ തുടര്‍ന്ന്‌ വീടുകളുടെ കതകുകള്‍ അടയ്‌ക്കുവാന്‍ കഴിയാതെ മേശയും കസേരയും കൊണ്ട്‌ അടച്ചിട്ടാണ്‌ ഇവര്‍ ക്യാമ്പുകളിലേക്ക്‌ പോയത്‌. ഇന്നലെ ചതുര്‍ഥ്യാകരിയില്‍ നിന്ന്‌ വീട്ടിലിരുന്ന രമ്യാ ഷാജിയുടെ ജനറേറ്റര്‍ മോഷണം പോയി. കൂടാതെ കളത്തിപ്പറമ്പിലെ വീട്ടില്‍ നിന്നും മൂന്ന്‌ ആടുകള്‍ മോഷണം പോയി.
കൂടാതെ സമീപ വീടുകളില്‍ നിന്ന്‌ സ്‌പ്ലിറ്റ്‌ എ.സി, ഫ്രിഡ്‌ജ്‌, മിക്‌സി, ഇലക്ര്‌ടിക്‌ ഉപകരണങ്ങള്‍ മുതലായവയാണ്‌ മോഷ്‌ടിക്കപ്പെടുന്നത്‌. പല വീടുകളില്‍ നിന്നും വളര്‍ത്തു മൃഗങ്ങള്‍ മോഷണം പോയിട്ടുണ്ട്‌. ഇവകള്‍ ആലപ്പുഴ ചങ്ങനാശേരി പ്രദേശങ്ങളില്‍ വില്‍ക്കുന്നതായി അറിഞ്ഞെന്നും ക്യാമ്പിലുള്ളവര്‍ പറഞ്ഞു. ക്യാമ്പുകളില്‍ പോകാതെ പ്രദേശത്തുള്ള രണ്ടാം നിലയില്‍ തങ്ങുന്നവരാണ്‌ ചെറുവള്ളങ്ങളിലെത്തി ഇത്‌ ചെയ്യുന്നതെന്നും ക്യാമ്പിലുള്ളവര്‍ പറഞ്ഞു. ഇവര്‍ ചങ്ങനാശേരി ഡി.വൈ.എസ്‌.പിക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌.

Ads by Google
Advertisement
Monday 20 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW