Saturday, September 15, 2018 Last Updated 31 Min 35 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.28 PM

മലയോര മേഖല സാധാരണ ജീവിതത്തിലേക്ക്‌

മുണ്ടക്കയം: മഴകെടുതിയില്‍ ദുരിതമനുഭവിക്കുന്ന മലയോര മേഖലയിലെ ജനങ്ങള്‍ സാധാരണ ജീവിതത്തിലേയ്‌ക്ക്‌ തിരിച്ചെത്തുന്നു. മുണ്ടക്കയം പഞ്ചായത്തിലെ പുത്തന്‍ചന്തയിലെ ദുരിതാശ്വസ ക്യാമ്പില്‍ കഴിയുന്നവര്‍ ഇന്നലെയോടെ വീടുകളിലെത്തി. സി. എം. എസ്‌ എല്‍. പി. സ്‌കൂളില്‍ കഴിയുന്ന 42 ഓളം കുടുംബങ്ങള്‍ ക്യാമ്പില്‍ തന്നെ തുടരുകയാണ്‌. കൂട്ടിക്കല്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുണ്ടായ ഉരുള്‍പൊട്ടല്‍ മൂലം മണിമലയാറ്റില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്നാണ്‌ മുറികല്ലുംപുറം, പുത്തന്‍ചന്ത പ്രദേശങ്ങളിലുള്ളവരെ മാറ്റി പാര്‍പ്പിച്ചത്‌. കൂട്ടിക്കല്‍ പഞ്ചായത്തിലെ രണ്ട്‌ ദുരിതാശ്വസ ക്യാമ്പുകള്‍ ഇന്നലെ പിരിച്ചു വിട്ടു.
ഇവിടെ ഉരുള്‍പൊട്ടി നിരവധി ആളുകളുടെ കൃഷികള്‍ നശിച്ചിട്ടുണ്ട്‌. നിരവധി വീടുകള്‍ തകരുകയും കേടുപാടുകള്‍ സംഭവിക്കുകയും സംരക്ഷണ ഭിത്തി തകരുകയും ചെയ്‌തിട്ടുണ്ട്‌. എത്ര രൂപയുടെ നാശനഷ്‌ടങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ എന്നുള്ളത്‌ കണക്ക്‌ കൂട്ടി വരുന്നതേയുള്ളു. മുണ്ടക്കയം പുഞ്ചവയല്‍ തുടങ്ങിയ സ്‌ഥലങ്ങളിലെ വ്യാപാര സ്‌ഥാപനങ്ങളില്‍ അവശ്യസാധനങ്ങള്‍ക്ക്‌ വില കൂട്ടി വില്‍ക്കുന്നു എന്ന പാരാതിയെ തുടര്‍ന്ന്‌ സപ്ലൈ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ അഞ്ച്‌ കടയുടമകള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്‌. നിരവധി റോഡുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്‌.

Ads by Google
Advertisement
Monday 20 Aug 2018 09.28 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW