Friday, September 14, 2018 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.27 PM

പ്രളയത്തിന്റെ താണ്ഡവത്തില്‍ നിസഹായരായി കുട്ടനാട്ടില്‍നിന്നു കുടിയിറക്കപ്പെട്ടവര്‍ക്കു ജീവിതം തുന്നിനല്‍കി ലിന്‍ഡമാരും മേഴ്‌സിയും

uploads/news/2018/08/242138/3.jpg

ആലപ്പുഴ: പ്രളയത്തിന്റെ താണ്ഡവത്തില്‍ നിസഹായരായി കുട്ടനാട്ടില്‍നിന്നു കുടിയിറക്കപ്പെട്ടവര്‍ക്കു ദുരിതാശ്വാസ ക്യാമ്പിലെത്തി ഉടുപ്പുതുന്നി നല്‍കുകയാണ്‌ മായിത്തറ സ്വദേശികളായ മൂന്നു സ്‌ത്രീകള്‍.

മായിത്തറ സെന്റ്‌ മൈക്കിള്‍സ്‌ കോളജിലെ ക്യാമ്പിലാണു പഠിച്ച തൊഴിലുകൊണ്ട്‌ കുറച്ചുപേര്‍ക്കെങ്കിലും ആശ്വാസം പകരാന്‍ അവര്‍ തയ്യല്‍ മെഷീനുമായി ഇരുന്നത്‌. തറയകാട്ടില്‍ ലിന്‍ഡ തോമസ്‌, പള്ളിപ്പറമ്പ്‌ മേഴ്‌സി ബാബു, ലിന്‍ഡ ജോയി എന്നിവരാണ്‌ ക്യാമ്പിലെത്തി അംഗങ്ങള്‍ക്കു ലഭിച്ച ഉടുപ്പും വസ്‌ത്രങ്ങളും അവര്‍ക്കനുയോജ്യമായ വിധം ഷേപ്പ്‌ ചെയ്‌തു നല്‍കുകയായിരുന്നു.
ഇവര്‍ വന്നതറിഞ്ഞതോടെ ഏറെപ്പേര്‍ ക്യാമ്പിലെ ഉപയോഗത്തിനു ലഭിച്ച വസ്‌ത്രങ്ങളുമായി സമീപിക്കാന്‍ തുടങ്ങി. പലര്‍ക്കും ക്യാമ്പില്‍ ലഭിച്ച വസ്‌ത്രങ്ങള്‍ ശരീരപ്രകൃതിക്ക്‌ യോജിക്കാത്തതും ഇറക്കം കൂടിയതും ചെറുതുമൊക്കെയായിരുന്നു. ചുരീദാര്‍ ഇടുന്നവര്‍ക്ക്‌ അതു ഷേപ്പ്‌ ചെയ്‌തു നല്‍കേണ്ടിയും വന്നു.

വൈകുന്നേരമായതോടെ ഒരു മെഷീന്‍ കൂടി കൊണ്ടുവരേണ്ടിവന്നു. ഏതാണ്ട്‌ അഞ്ഞൂറോളം വസ്‌ത്രങ്ങളാണ്‌ ഇവര്‍ സൗജന്യമായി ക്യാമ്പംഗങ്ങള്‍ക്ക്‌ ഇടാന്‍ പറ്റുന്ന രീതിയിലാക്കി നല്‍കിയത്‌. കേരളാ ലാറ്റിന്‍ കാത്തോലിക്‌ അസോസിയേഷന്‍ പ്രവര്‍ത്തകരാണു മൂന്നുപേരും.
ക്യാമ്പിലേക്കാവശ്യമായ ഭക്ഷണവും വെള്ളവും സര്‍ക്കാര്‍ സംവിധാനം വഴി കോളജില്‍ എത്തിച്ചു. എടത്വാ, കുട്ടനാട്‌, നെടുമുടി, പുളിങ്കുന്ന്‌ പ്രദേശങ്ങളില്‍നിന്നു പ്രളയ ഭീതിയില്‍ വീടൊഴിഞ്ഞ്‌ വന്നവരാണ്‌ ക്യാമ്പംഗങ്ങള്‍. അയ്യായിരത്തോളം പേരാണു ക്യാമ്പിലുള്ളത്‌. കുട്ടനാട്‌ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്‌. സ്വന്തം ഇഷ്‌ടപ്രകാരം അവിടെ തങ്ങുന്നവരാണ്‌ ഇനി ബാക്കിയുള്ളത്‌.

Ads by Google
Advertisement
Monday 20 Aug 2018 09.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW