Tuesday, November 13, 2018 Last Updated 13 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.27 PM

കരിഞ്ചന്തയും പൂഴ്‌ത്തിവയ്‌പും തടയാന്‍ ടാക്‌സ്‌ഫോഴ്‌സ്‌: മന്ത്രി

ചേര്‍ത്തല: പ്രളയം മൂലം ജനങ്ങള്‍ ദുരിതത്തിലായ സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങള്‍ പൂഴ്‌ത്തിവയ്‌ക്കുന്നതും വില വര്‍ധിപ്പിച്ചു വില്‍ക്കുന്നതും തടയാന്‍ ടാക്‌സ് ഫോഴ്‌സ്‌ രൂപികരിക്കുമെന്നു ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍.
സംസ്‌ഥാനത്തെ എല്ലാ താലൂക്കുകളിലും പോലീസ്‌, സിവില്‍ സപ്ലൈ, ലീഗല്‍ മെട്രോളജി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച്‌ പരിശോധന കര്‍ശനമാക്കും. അരി ക്ഷാമം അനുഭവപ്പെടുന്നില്ല. വിവിധ സംസ്‌ഥാനങ്ങളില്‍ നിന്ന്‌ അരി എത്തുന്നുണ്ട്‌. വില വര്‍ധനവ്‌ തടയുന്നതിന്റെ ഭാഗമായി റേഷന്‍ കടകള്‍ വഴി കൂടുതല്‍ അരി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Ads by Google
Advertisement
Monday 20 Aug 2018 09.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW