Friday, September 14, 2018 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.27 PM

ചേര്‍ത്തലയില്‍ മൂന്ന്‌ ക്യാമ്പുകള്‍ കൂടി തുറന്നു

ചേര്‍ത്തല: പ്രളയക്കെടുതി തുടരുന്നതിനിടെ ചേര്‍ത്തലയില്‍ മൂന്നു ക്യാമ്പുകള്‍ കൂടി ആരംഭിച്ചു. ഇതോടെ ക്യാമ്പുകളുടെ എണ്ണം 102 ആയി. 17,783 കുടുംബങ്ങളില്‍ നിന്നായി അറുപത്തിയയ്യായിരത്തോളം പേരാണു ക്യാമ്പുകളില്‍ കഴിയുന്നത്‌. പെരുന്നേര്‍മംഗലം എല്‍.പി.എസ്‌, തിരുവിഴ ഗവ. എല്‍.പി.എസ്‌, ചേര്‍ത്തല ഗവ. എച്ച്‌.എസ്‌ എന്നിവിടങ്ങളിലാണ്‌ പുതിയതായി ക്യാമ്പുകള്‍ തുറന്നത്‌. കുമരകം അടക്കമുള്ള കിഴക്കന്‍ മേഖലകളിലും വെള്ളം നിറയുന്നതും വേമ്പനാട്ട്‌ കായലില്‍ ജലനിരപ്പ്‌ ഉയരുന്നതു തീരവാസികളെ ഭീതിയിലാഴ്‌ത്തുകയാണ്‌.
കായല്‍ മധ്യത്തിലെ മണല്‍ ചിറ പൊളിക്കുന്ന ജോലി തടസപ്പെട്ടു. മണല്‍ ചിറയിലെ സ്‌റ്റീല്‍ പ്ലോറ്റുകള്‍ നീക്കം ചെയ്യാന്‍ ബാര്‍ജ്‌ ലഭിക്കാത്തതാണു പ്രതിസന്ധിക്കു കാരണം. ബാര്‍ജ്‌ ഉടനടി എത്തിക്കാന്‍ കരാറുകാരന്‌ അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. മണല്‍ ചിറ നീക്കിയാല്‍ നീരൊഴുക്ക്‌ സുഗമമാകുമെന്നാണു പ്രതീക്ഷ. താലൂക്കിലെ കായലോര മേഖലകളില്‍നിന്ന്‌ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടുന്നവരുടെ എണ്ണം വര്‍ധിച്ചു. തണ്ണീമുക്കം പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും വെള്ളത്തിനടിയിലായി. വയലാര്‍ അടക്കമുള്ള പഞ്ചായത്തുകളില്‍ മിക്ക പ്രദേശങ്ങളും വെള്ളത്തിലായി. ഇവിടങ്ങളിലുള്ള കുടുംബങ്ങള്‍ കൂട്ടമായി ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടുകയാണ്‌.

Ads by Google
Advertisement
Monday 20 Aug 2018 09.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW