Friday, September 14, 2018 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.27 PM

ആലപ്പുഴയിലെ ക്യാമ്പുകളില്‍ 2.85 ലക്ഷം പേര്‍

ആലപ്പുഴ: മഹാപ്രളയം അടങ്ങി, കുട്ടനാട്ടില്‍ ജലനിരപ്പ്‌ താഴ്‌ന്നുതുടങ്ങി. ഭീകരാവസ്‌ഥയുണ്ടായ ചെങ്ങന്നൂരില്‍ രണ്ടുദിവസമായി ജലനിരപ്പ്‌ കുറയുന്നുണ്ട്‌. ഞായറാഴ്‌ച വരെ ജലനിരപ്പ്‌ കൂടി വന്ന കുട്ടനാട്ടില്‍ ഇന്നലെ കടലിലേക്കുള്ള ഒഴുക്ക്‌ ശക്‌തമായതോടെ ഒരടിയോളം താഴ്‌ന്നു.
പ്രളയമേഖലകളിലുള്ളവരെ വന്‍സന്നാഹത്തോടെ കൂട്ടത്തോടെ ഒഴിപ്പിക്കുന്നത്‌ അവസാനിപ്പിച്ചു. കുട്ടനാട്ടിലെ രണ്ടുലക്ഷത്തോളം ജനസംഖ്യയില്‍ 1.25 ലക്ഷം പേരെ അമ്പലപ്പുഴ, ചേര്‍ത്തല, ചങ്ങനാശേരി, തിരുവല്ല താലൂക്കുകളിലെ ക്യാമ്പുകളിലേക്കു മാറ്റി.
ആലപ്പുഴ ജില്ലയില്‍ 632 ക്യാമ്പുകളിലായി 66,130 കുടുംബങ്ങളിലെ 2,85,073 പേരാണ്‌ ഇന്നലെ വൈകിട്ട്‌ വരെ എത്തിയിട്ടുള്ളത്‌. അമ്പലപ്പുഴയില്‍ 146 ക്യാമ്പുകളിലായി 17,654 കുടുംബങ്ങളിലെ 68,720 പേരാണ്‌ ഉള്ളത്‌. ചേര്‍ത്തലയില്‍ 99 ക്യാമ്പുകളില്‍ 16,412 കുടുംബങ്ങളിലെ 58,463 പേര്‍. മാവേലിക്കരയില്‍ 90 ക്യാമ്പുകളിലായി 4,764 കുടുംബങ്ങളിലെ 16,713 പേര്‍. കുട്ടനാട്ടില്‍ ഇപ്പോള്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല.
ചെങ്ങന്നൂരില്‍ 132 ക്യാമ്പുകളിലായി 9,240 കുടുംബങ്ങളിലെ 68,232 പേരുണ്ട്‌. കാര്‍ത്തികപ്പള്ളി താലൂക്കില്‍ 165 ക്യാമ്പുകളിലെ 18,060 കുടുംബങ്ങളിലുള്ള 72,945 പേരുണ്ട്‌. മാവേലിക്കര താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന നാല്‌ ഭക്ഷണ വിതരണ കേന്ദ്രങ്ങളെ 586 കുടുംബങ്ങളിലെ 855 പേര്‍ ആശ്രയിക്കുന്നു.
ക്യാമ്പില്‍ കഴിയുന്നവരുടെ വിവരശേഖരണം ഇന്നു പൂര്‍ത്തിയാകും. പ്രവര്‍ത്തനസൗകര്യത്തിന്‌ ചില ക്യാമ്പുകള്‍ തൊട്ടടുത്ത സൗകര്യമുള്ള വലിയ ക്യാമ്പുകളിലേക്ക്‌ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്‌.

Ads by Google
Advertisement
Monday 20 Aug 2018 09.27 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW