Friday, September 14, 2018 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Monday 20 Aug 2018 09.25 PM

മാനം തെളിഞ്ഞു.മനസ്‌ ഉണര്‍ന്നു

uploads/news/2018/08/242126/1.jpg

രാജകുമാരി: മനസുകളില്‍ ആശ്വാസം പകര്‍ന്ന്‌ മാനം തെളിഞ്ഞു. രാജാക്കാട്‌, പന്നിയാര്‍കുട്ടി, രാജകുമാരി, ശാന്തന്‍പാറ പ്രദേശങ്ങളിലെ വൈദ്യുതി ബന്ധം പുനഃസ്‌ഥാപിക്കാനുള്ള ശ്രമത്തിലാണു കെ.എസ്‌.ഇ.ബി. രാജാക്കാട്‌-കല്ലാര്‍കുട്ടി, എന്‍.ആര്‍. സിറ്റി എന്നിവിടങ്ങളിലേയ്‌ക്ക്‌ ഒഴികെയുള്ള പ്രധാന റോഡുകള്‍ ചെറു വാഹനങ്ങള്‍ക്കു പോകാന്‍ പാകത്തിനു ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്‌. മൊബൈല്‍ നെറ്റ്‌ വര്‍ക്ക്‌ പലയിടത്തും പ്രവര്‍ത്തനക്ഷമമാണ്‌. എ.ടി.എം. കൗണ്ടറുകള്‍ തുറന്നിട്ടില്ല.

തകര്‍ന്നടിഞ്ഞ്‌
പന്നിയാര്‍കുട്ടി

നാനൂറ്‌ അടി ഉയരത്തില്‍നിന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലും പന്നിയാര്‍കൂട്ടിയെന്ന ഗ്രാമം തന്നെ ഇല്ലാതായി. പതിമൂന്നോളം കടകളും. ആറു വീടുകളും, ക്ലബ്‌, ആശുപത്രി, മൃഗാശുപത്രി എന്നിവ പൂര്‍ണമായി തകര്‍ന്നടിഞ്ഞു. രാജകുമാരി മഞ്ഞക്കുഴി, വാതുകാപ്പ്‌ മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ ഉള്‍പ്പെടെ വന്‍ നാശനഷ്‌ടമാണ്‌ സംഭവിച്ചിട്ടുള്ളത്‌. ഇവിടെ സാധാരണ ജീവിതത്തിലേയ്‌ക്കു തിരിച്ചെത്താന്‍ ഇനിയും സമയമെടുക്കും. വസ്‌ത്രങ്ങളും കൃഷിയും വാഹനങ്ങളും രേഖകളുമെല്ലാം മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി.
സേനാപതി ആവണക്കുംചാലിനു സമീപം അറയ്‌ക്കക്കവലയില്‍ ഉരുള്‍പൊട്ടി നെടുങ്കണ്ടം റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരുന്നു. കഴിഞ്ഞദിവസം നാട്ടുകാരും പഞ്ചായത്ത്‌ അധികൃതരും ചേര്‍ന്ന്‌ മണ്ണു നീക്കി ഗതാഗതം പുനഃസ്‌ഥാപിച്ചു. രാജാക്കാട്‌-രാജകുമാരി റോഡില്‍ എന്‍.ആര്‍. സിറ്റിക്കു സമീപം റോഡ്‌ ഒലിച്ചുപോയി. ഇതുവഴിയുള്ള ഗതാഗതം ഇനിയും പുനഃസ്‌ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ശാന്തന്‍പാറ പഞ്ചായത്തിലെ പത്തേക്കര്‍, സേനാപതി പഞ്ചായത്തിലെ സ്വര്‍ഗംമേട്‌ ഭാഗങ്ങള്‍ ഇനിയും ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്‌.
അരി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ തീര്‍ന്നതിനെത്തുടര്‍ന്ന്‌ ശനിയാഴ്‌ച അടച്ചിട്ട കടകള്‍ തുറന്നു.
ഇന്നലെ പലയിടങ്ങളിലും അരി, പച്ചക്കറി എന്നിവ എത്തിയതിനാല്‍ മിക്ക കടകളും തുറന്നു. വൈദ്യുതി ഇല്ലാത്തതുമൂലം മെഡിക്കല്‍ ഷോപ്പുകളിലും ആശുപത്രികളിലും മരുന്നുകള്‍ കേടാകാന്‍ തുടങ്ങി. പമ്പുകളില്‍ ഇന്ധനം എത്തിയത്‌ ഇന്നലെ ഒറ്റ ദിവസംകൊണ്ടു തീര്‍ന്നു. വൈദ്യുതി പുനഃസ്‌ഥാപിക്കുന്നതും റോഡുകളിലെ തടസങ്ങള്‍ നീക്കം ചെയ്യുന്നതിലും ഉള്‍പ്പെടെയുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നാട്ടുകാരും എല്ലാം മറന്ന്‌ പങ്കെടുക്കുന്നുണ്ട്‌.

ദുരിതാശ്വാസ
ക്യാമ്പുകള്‍

രാജാക്കാട്‌ പഞ്ചായത്തില്‍ പത്തും രാജകുമാരിയില്‍ പന്ത്രണ്ടും ശാന്തന്‍പാറ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ പതിമൂന്നും ദുരിതാശ്വാസ ക്യാമ്പുകളാണു പ്രവര്‍ത്തിക്കുന്നത്‌. പലയിടങ്ങളിലും ആളുകള്‍ വീടുകളിലേയ്‌ക്കു മടങ്ങിപ്പോകാന്‍ തുടങ്ങിയിട്ടുണ്ട്‌. എന്നാല്‍ എല്ലാം നഷ്‌ടപ്പെട്ട പലരും എവിടേയ്‌ക്കു പോകുമെന്ന ചിന്തയിലാണ്‌. ഒരു മനുഷ്യായുസ്‌ മുഴുവന്‍ കഷ്‌ടപ്പെട്ടുണ്ടാക്കിയ സമ്പാദ്യവും കൂരയും നഷ്‌ടപ്പെട്ടു. ചിലര്‍ക്കു പ്രിയപ്പെട്ടവരേയും നഷ്‌ടമായി. ഇനി ജീവിതം കുടിയേറ്റ കാലത്തിനു സമാനമായി ആദ്യം മുതല്‍ കെട്ടിപ്പടുക്കണം. വികസനവും അതുപോലെ തന്നെ പതിറ്റാണ്ടുകള്‍കൊണ്ട്‌ ഉണ്ടായ റോഡടക്കമുള്ള എല്ലാം തകര്‍ന്നടിഞ്ഞു.

Ads by Google
Advertisement
Monday 20 Aug 2018 09.25 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW