Friday, November 16, 2018 Last Updated 22 Min 3 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.32 PM

റോഡ്‌ വിള്ളല്‍ കീറി ഉയര്‍ന്നു; നേര്യമംഗലത്ത്‌ വീണ്ടും ഉരുള്‍പൊട്ടലിനു സാധ്യത

uploads/news/2018/08/242047/2.jpg

നേര്യമംഗലം: തോരാമഴയ്‌ക്ക് ശമനം വന്നെങ്കിലും നേര്യമംഗലത്തിനു സമീപം ആലുവ ഇടുക്കി റോഡില്‍ റോഡിനു മധ്യഭാഗത്തിന്‌ ചേര്‍ന്ന്‌ റോഡില്‍ വിള്ളല്‍ വീണ്‌ ടാറിംഗ്‌ പൊട്ടിപൊളിഞ്ഞ്‌ മുകളിലേക്ക്‌ ഉയരുന്നു.
പതിനഞ്ച്‌ മീറ്റര്‍ നീളത്തിലാണ്‌ റോഡ്‌ പൊളിഞ്ഞ്‌ ഉയരുന്നത്‌. ഇതിനോട്‌ ചേര്‍ന്ന്‌ മണ്‍തിട്ടയില്‍ നിന്നും ചെറിയ രീതിയില്‍ മണ്ണ്‌ അടര്‍ന്നു വീഴുന്നുണ്ട്‌. കഴിഞ്ഞ ദിവസം ഈ ഭാഗത്താണ്‌ ഉരുള്‍പൊട്ടിയത്‌.
ചെങ്കുത്തായ പാറക്കെട്ടുകള്‍ ഉളള പ്രദേശമാണ്‌ ഇവിടം അപകടവസ്‌ഥയിലായ ഈ റോഡിനു താഴെ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്‌.
ചെങ്കുത്തായ മലയുടെ അടിയിലേക്കു വെള്ളം ഇറങ്ങിയതു മൂലമുള്ള സമര്‍ദ്ദമാകാം റോഡ്‌ പൊളിഞ്ഞ്‌ ഉയരാന്‍ കാരണമെന്ന്‌ പറയപ്പെടുന്നു.

Ads by Google
Advertisement
Sunday 19 Aug 2018 09.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW