Friday, November 16, 2018 Last Updated 34 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.32 PM

ആലുവ 80% മുങ്ങി

uploads/news/2018/08/242046/1.jpg

കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ ആസ്‌ഥാനം, എച്ച്‌.ഡി.എഫ്‌.സി. ബാങ്ക്‌, നിരവധി ബാങ്ക്‌ എ.ടി.എമ്മുകള്‍, വസ്‌ത്രവില്‍പനശാല, ചന്ത എന്നുവേണ്ട ആലുവയില്‍ ഇനി മുങ്ങാത്തയിടങ്ങള്‍ ചുരുക്കം. പെരിയാര്‍ തീരത്തെ ഫ്‌ളാറ്റുകളില്‍ മൂന്നു നിലവരെ വെള്ളം കയറി.
റയില്‍വേ സ്‌റ്റേഷന്‍, പമ്പ്‌ ജംഗഷ്‌ന്‍, എന്‍.എ.ഡി., കോമ്പാറ, അശോകപുരം, രാജഗിരി, ജി.ടി.എന്‍. ജംഗ്‌ഷന്‍ എന്നിവിടങ്ങളിലാണു വെള്ളം കയറാതെയുള്ളത്‌.
ഫെഡറല്‍ ബാങ്കിന്റെ താഴത്തെ നിലയില്‍ വെള്ളം കയറി. നിരവധി രേഖകള്‍ അടക്കം വെള്ളത്തില്‍ നനഞ്ഞുകുതിര്‍ന്നു. എച്ച്‌.ഡി.എഫ്‌.സി. ബാങ്കും വെള്ളത്തില്‍ മുങ്ങി. മറ്റനവധി ബാങ്കുകളുടെ എ.ടി.എമ്മുകളും മുങ്ങി. എ.ടി.എമ്മുകളില്‍ സൂക്ഷിച്ചിരുന്ന കോടിക്കണക്കിനു രൂപയുടെ കറന്‍സികള്‍ വെള്ളത്തിലായി. ഈ എ.ടി.എമ്മുകളുടെ പ്രവര്‍ത്തനവും നിശ്‌ചലമായി.
അതിനിടെ കടകള്‍ ബലമായി പൊളിച്ചെടുത്ത്‌ സാധനസാമഗ്രികള്‍ കടത്തിയതായും ആരോപണമുയര്‍ന്നിട്ടുണ്ട്‌. തായ്‌ക്കാട്ടുകരയില്‍ പുതുതായി തുടങ്ങാനിരുന്ന വസ്‌ത്രവില്‍പനശാലയുടെ ഗോഡൗണിലെ വസ്‌ത്രങ്ങള്‍ നഷ്‌ടമായി. ഇവ ഏതെങ്കിലും ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റിയതാണോയെന്നും സംശയമുണ്ട്‌.
ആലുവയിലെ വിവിധ ആശുപത്രികളും വെള്ളത്തിലായി. അന്‍വര്‍, നജാത്ത്‌, കെ.എം.കെ., ലക്ഷ്‌മി തുടങ്ങിയ ആശുപത്രികളില്‍നിന്നു രോഗികളെ ഒഴിപ്പിച്ചിരുന്നു.

Ads by Google
Advertisement
Sunday 19 Aug 2018 09.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW