Sunday, November 18, 2018 Last Updated 28 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.23 PM

തിരക്കിന്റെ പൂരം

uploads/news/2018/08/241971/2.jpg

കോട്ടയം: മൂന്നു ദിവസങ്ങള്‍ക്കു ശേഷം ട്രെയിന്‍, ബസ്‌ ഗതാഗതം പുനസ്‌ഥാപിച്ചതോടെ റെയില്‍വേ സ്‌റ്റേഷനിലും തിരക്കിന്റെ പൂരം.
ട്രെയിന്‍ ഗതാഗതം പുനസ്‌ഥാപിക്കുമെന്നറിഞ്ഞ നിമിഷം മുതല്‍ റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. രണ്ടു ദിവസങ്ങള്‍ക്കു ശേഷം കെ.എസ്‌.ആര്‍.ടി.സി. തിരുവനന്തപുരം, തൃശൂര്‍ ഭാഗങ്ങളിലേക്ക്‌ ഏതാനും സര്‍വീസുകള്‍ നടത്തി.
സര്‍വീസ്‌ നടത്തിയ ബസുകളിലെല്ലാം വന്‍ തിരക്കായിരുന്നു.
കുട്ടനാട്‌, അപ്പര്‍ കുട്ടനാട്‌ മേഖലകളില്‍ നിന്നെത്തിയവരെ സുരക്ഷിത സ്‌ഥാനത്തേക്ക്‌ മാറ്റാന്‍ കെ.എസ്‌.ആര്‍.ടി.സിയും പ്രയത്‌നിച്ചു. കോട്ടയം ഡിപ്പോയിലെ 17 ബസുകളാണ്‌ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക്‌ വിട്ടുനല്‍കിയത്‌.
ആലപ്പുഴ, കുമരകം, വൈക്കം മേഖലയിലേക്ക്‌ ഇനിയും സര്‍വിസ്‌ നടത്തിയിട്ടില്ല. വെള്ളപ്പൊക്കത്തില്‍ ജീവനക്കാരുടെ എണ്ണം കുറഞ്ഞതോടെ 44 സര്‍വിസുകളാണ്‌ നടത്തിയത്‌
ഇതര സംസ്‌ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാലായനം ചെയ്‌ത കാഴ്‌ചയ്‌ക്കും ഇന്നലെ ജില്ല സാക്ഷ്യം വഹിച്ചു. വെള്ളം കയറിയ ഭൂരിഭാഗം പ്രദേശങ്ങളിലും ജോലി ചെയ്‌തിരുന്നവര്‍ ഉള്‍പ്പെടെ നിരവധി ഇതര സംസ്‌ഥാന തൊഴിലാളികള്‍ സ്വദേശത്തേയ്‌ക്കോ, മറ്റ്‌ സംസ്‌ഥാനങ്ങളിലേക്കോ മടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. പ്രളയബാധിത മേഖലയില്‍ അകപ്പെട്ട ഇതര സംസ്‌ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറിയിരുന്നില്ല.
ഭക്ഷണം ലഭിക്കാതെ വലയുന്ന ഇതര സംസ്‌ഥാന തൊഴിലാളികള്‍ പലയിടത്തും കാണാമായിരുന്നതായി ദുരിതാശ്വാസ പ്രവര്‍ത്തകര്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 19 Aug 2018 09.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW