Saturday, September 15, 2018 Last Updated 31 Min 36 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.23 PM

മഴ ഒതുങ്ങി, ആശ്വാസത്തീരത്ത്‌ കോട്ടയം

uploads/news/2018/08/241970/1.jpg

കോട്ടയം: മണിക്കൂറുകള്‍ തുടര്‍ച്ചയായി പെയ്‌തിരുന്ന മഴ മിനിറ്റുകളിലേക്ക്‌ ഒതുങ്ങി, ഒപ്പം വെയിലും..ആശ്വാസത്തീരത്ത്‌ ജനം. പടിഞ്ഞാറന്‍ മേഖല അപ്പാടെ വെള്ളത്തിലാണെങ്കിലും പ്രതീക്ഷയുടെ വെയിലു തെളിഞ്ഞ സന്തോഷത്തിലും ആലപ്പുഴയില്‍ നിന്ന്‌ ഓടിയെത്തിയവര്‍ക്കു അഭയവും അന്നവും നല്‍കുന്ന തിരക്കിലായി ഇന്നലെ കോട്ടയം ജനത. ജില്ലയിലെ ഗതാഗത സംവിധാനം പൂര്‍ണമായല്ലെങ്കിലും പുനസ്‌ഥാപിച്ചതും ആശ്വാസമായി. അതേസമയം, മിക്കയിടങ്ങളിലും വൈദ്യുതി ബന്ധം ഇനിയും പുനസ്‌ഥാപിച്ചിട്ടില്ല.
കുട്ടനാടന്‍ പ്രദേശങ്ങഴില്‍ നിന്ന്‌ വ്യാപമായി ജനങ്ങള്‍ എത്തിയതോടെ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലേക്കെത്തുകയാണ്‌. ജില്ലയില്‍ ആകെ 411 ക്യാമ്പുകളിലായി 27261 കുടുംബങ്ങളിലെ 98375പേര്‍ കഴിയുന്നുണ്ട്‌.. കോട്ടയം താലൂക്കില്‍ മാത്രം 193 ക്യാമ്പുകളുണ്ട്‌. 6165 കുടുംബങ്ങളിലായി 21859 പേരുണ്ട്‌. വൈക്കം താലൂക്കില്‍ 94 ക്യാമ്പുകളിലായി 14927 കുടുംബങ്ങളിലായി 53834പേരാണുള്ളത്‌. ചങ്ങനാശ്ശേരി താലൂക്കില്‍ 96 ക്യാമ്പുകളിലായി 5445 കുടുംബങ്ങളിലായി 20207 പേരാണുള്ളത്‌. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 12 ക്യാമ്പുകളിലായി 446 കുടുംബങ്ങളിലായി 1531 പേരുണ്ട്‌. മീനച്ചില്‍ താലൂക്കില്‍ 16 ക്യാമ്പുകളിലായി 255 കുടുംബങ്ങളിലായി 859 പേരുണ്ട്‌.
രാത്രി വൈകിയും ആലപ്പുഴ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന്‌ കോട്ടയത്തേയ്‌ക്ക്‌ ജനങ്ങള്‍ ബോട്ടിലും ലോറിയിലും എത്തിക്കൊണ്ടിരിക്കുകയാണ്‌. തിരുവാര്‍പ്പ്‌, അയ്‌മനം, കുമരകം, ആര്‍പ്പൂക്കര, നീണ്ടൂര്‍, വിജയപുരം, മുളക്കുളം, തലയോലപ്പറമ്പ്‌, ഉദയനാപുരം, വെച്ചൂര്‍, തലയാഴം, ടി.വി.പുരം, മറവന്‍തുരുത്ത്‌ പഞ്ചായത്തുകളും കോട്ടയം, വൈക്കം നഗരസഭകളുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്‌.
ട്രാക്കിലെ വെള്ളം ഇറങ്ങിയതോടെ കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്നലെ ഭാഗികമായി പുനസ്‌ഥാപിച്ചു. നാഗമ്പടം മുതല്‍ മംഗളം ജങ്‌ഷന്‍ വരെ എം.സി. റോഡിലുണ്ടായിരുന്ന വെള്ളക്കെട്ടും ഒഴിഞ്ഞു. കോടിമത നാലുവരിപ്പാതയില്‍ വെള്ളമുണ്ടായിരുന്നുവെങ്കിലും ഗതാഗതം തടസപ്പെട്ടില്ല. പാലാ മേഖലയില്‍ പൂര്‍ണമായി ഗതാഗതം പുനസ്‌ഥാപിച്ചു.എ.സി. റോഡിലും കുമരകം റോഡിലും ഇന്നലെ വെള്ളത്തിന്റെ അളവ്‌ വീണ്ടും കൂടി.
തലയോലപ്പറമ്പ്‌ - വൈക്കം റൂട്ടില്‍ വെള്ളം ഇറങ്ങാത്തതിനാല്‍ നിരവധി മേഖലകള്‍ ഒറ്റപ്പെട്ടു. തിരുവനന്തപുരം ഭാഗത്തേയ്‌ക്കുള്ള ഗതാഗതം പൂര്‍ണമായി പുനസ്‌ഥാപിക്കാത്തതിനാല്‍ ജനങ്ങള്‍ വലഞ്ഞു. കല്ലറ വഴി ചേര്‍ത്തലയില്‍ എത്തി ഹൈവേ വഴി ആലപ്പുഴ എത്തി തിരുവനന്തപുരം ഭാഗത്തേയ്‌ക്ക്‌ കെ.എസ്‌.ആര്‍.ടി.സി ഏതാനു സര്‍വീസുകള്‍ ഓപ്പറേറ്റ്‌ ചെയ്‌തിരുന്നു.
നാഗമ്പടം, കോടിമത, കുര്യന്‍ ഉതുപ്പ്‌ റോഡ്‌, പേരൂര്‍ -മണര്‍കാട്‌, ആയാംകുടി - എഴുമാന്തുരുത്ത്‌, തലയോലപ്പറമ്പ്‌ -എഴുമാന്തുരുത്ത്‌ റോഡുകളിലെ വെള്ളം ഇറങ്ങാത്തതും ദുരിതം സൃഷ്‌ടിക്കുന്നുണ്ട്‌. കോട്ടയം - കുമരകം, ചങ്ങനശേരി - ആലപ്പുഴ തുടങ്ങിയ റോഡ്‌ ഒഴികെയുള്ള വഴികളില്‍ ഇന്നു മുതല്‍ ഗതാഗതം പുനസ്‌ഥാപിക്കാന്‍ കഴിയുമെന്നാണ്‌ അധികൃതരുടെ പ്രതീക്ഷ.

Ads by Google
Advertisement
Sunday 19 Aug 2018 09.23 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW