Wednesday, November 21, 2018 Last Updated 2 Min 31 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.21 PM

ഭീതി പടര്‍ത്തി കാറ്റ്‌; ഒളിച്ചുകളിച്ച്‌ മഴ

uploads/news/2018/08/241963/3.jpg

നെടുങ്കണ്ടം: ഉടുമ്പന്‍ചോല താലൂക്കില്‍ ഇന്നലെ രാവിലെ തെളിഞ്ഞ കാലാവസ്‌ഥ ആയിരുന്നെങ്കിലും ഉച്ചകഴിഞ്ഞ്‌ മിക്കയിടത്തും മഴ പെയ്‌തു. മേഖലയില്‍ ശക്‌തമായ കാറ്റു വീശുന്നത്‌ ജനങ്ങളെ ഭീതിയില്‍ ആഴ്‌ത്തുന്നുണ്ട്‌ കഴിഞ്ഞ ദിവസങ്ങളിലായി താലൂക്കില്‍ ചെറുതും വലുതുമായ നൂറോളം ഉരുള്‍പൊട്ടലുകള്‍ ഉണ്ടായി. ആയിരക്കണക്കിന്‌ കൃഷിസ്‌ഥലം ഒലിച്ചുപോയതയാണ്‌ പ്രാഥമിക റിപ്പോര്‍ട്ട്‌. 18 വില്ലേജുകളില്‍നിന്നും എല്ലാ ദിവസവും സ്‌ഥിതിഗതികള്‍ റിപ്പോര്‍ട്ടു ചെയ്യാന്‍ തഹസില്‍ദാര്‍ വില്ലേജ്‌ ഓഫീസര്‍മാര്‍ക്ക്‌ നിര്‍ദേശം നല്‍കിയിട്ടുണ്ട്‌.
പച്ചടി പത്തുവളവിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച താറാവിളയില്‍ പീറ്റര്‍ തോമസ്‌(72), ഭാര്യ റോസമ്മ(70), മരുമകള്‍ ജോളി(43) എന്നിവരുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്‌കരിച്ചു. ഗുരുതരമായി പരുക്കേറ്റ ഇവരുടെ മകന്‍ ജയന്‍, കൊച്ചുമകന്‍ എബിന്‍ എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. മഴ കുറഞ്ഞതോടെ കല്ലാര്‍ പുഴയില്‍ ജലനിരപ്പ്‌ താഴ്‌ന്നു തുടങ്ങി. താലൂക്കില്‍ 41 ഇടങ്ങളിലായി 4500 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ട്‌. വില്ലേജ്‌ ഓഫീസര്‍മാരുടെയും ജനപ്രതിനിധികളു ടെയും നേതൃത്വത്തിലാണ്‌ ക്യാമ്പുകളില്‍ ഭക്ഷണവും മറ്റും ക്രമീകരിക്കുന്നത്‌..
ചെമ്പളത്ത്‌ കുമളി-മൂന്നാര്‍ സംസ്‌ഥാന പാതയില്‍ മണ്ണിടിഞ്ഞു വീണത്‌ നീക്കം ചെയ്‌തതിനാല്‍ ഗതാഗതം പുന സ്‌ഥാപിക്കാനായി. എങ്കിലും ഉള്‍ പ്രദേശങ്ങളില്‍ റോഡിടിഞ്ഞും മണ്ണ്‌ റോഡിലേക്കിടിഞ്ഞും പല പ്രദേശങ്ങളും ഒറ്റപ്പെട്ടിരിക്കുകയാണ്‌. തേര്‍ഡ്‌ക്യാമ്പിന്‌ സമീപം മണ്ണിടിഞ്ഞ്‌ വീട്‌ അപകടാവസ്‌ഥയിലായി. റോഡിന്‌ സമീപത്തു നിന്നും മണ്ണ്‌ കൂടുതല്‍ ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ വീട്‌ ഏത്‌ നിമിഷവും തകരാവുന്ന അവസ്‌ഥയിലാണ്‌.
തേര്‍ഡ്‌ക്യാമ്പ്‌ ഇഞ്ചപ്രായില്‍ ചിന്നമ്മയുടെ വീടാണ്‌ അപകടാവസ്‌ഥയിലായത്‌. ഏകദേശം 50 അടി ഉയരത്തില്‍നിന്നും മണ്ണിടിഞ്ഞ്‌ വീണു. വീടിന്റെ മുറ്റം മുതല്‍ മണ്ണിടിഞ്ഞതിനാല്‍ ഏതു നിമിഷവും വീട്‌ തകരാവുന്ന അവസ്‌ഥയിലാണ്‌. കഴിഞ്ഞ വര്‍ഷവും പ്രദേശത്ത്‌ നിന്ന്‌ മണ്ണിടിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മണ്ണിടിച്ചില്‍ ആരംഭിച്ചതോടെ ചിന്നമ്മയേയും കുടുംബത്തേയും ഇവിടെനിന്നും മാറ്റി പാര്‍പ്പി ച്ചിരുന്നു. ഇന്നലെ രാത്രിയോടെ പ്രദേശത്തുനിന്നും കൂടുതല്‍ മണ്ണ്‌ ഇടിയുകയായിരുന്നു.
വീടിനോടു ചേര്‍ന്നുള്ള ഭാഗങ്ങളിലും മണ്ണ്‌ വിണ്ടുകീറിയിരിക്കുകയാണ്‌. ഇതും ഏതു നിമിഷവും താഴേയ്‌ക്ക്‌ പതിക്കാവുന്ന അവസ്‌ഥയിലാണ്‌. ബാങ്ക്‌വായ്‌പ തരപ്പെടുത്തിയാണ്‌ ഇവര്‍ വീട്‌ നിര്‍മിച്ചത്‌. മണ്ണിടിച്ചില്‍ നിന്നാല്‍ പോലും താമസയോഗ്യമായ അവസ്‌ഥയിലല്ല വീടും പരിസരവും. കൊച്ചുകുട്ടികള്‍ ഉള്ളതിനാല്‍ വന്‍ അപകട സാധ്യതയാണുള്ളത്‌. തൂക്കുപാലം അമ്പതേക്കര്‍ ചരുവിളപുത്തന്‍ വീട്‌ ബ്ലോക്ക്‌ നമ്പര്‍ 1167 അബ്‌ദുള്‍ ജലീലിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ്‌ വീട്‌ ഭാഗികമായി തകര്‍ന്നു.

Ads by Google
Advertisement
Sunday 19 Aug 2018 09.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW