Wednesday, November 21, 2018 Last Updated 2 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.21 PM

ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചാളുടെ വീട്‌ കാട്ടാന തകര്‍ത്തു

uploads/news/2018/08/241962/2.jpg

രാജകുമാരി: പ്രളയക്കെടുതിയെ തുടര്‍ന്ന്‌ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിപ്പാര്‍പ്പിച്ച കുടുംബത്തിന്റെ വീട്‌ കാട്ടാന തകര്‍ത്തു. പൂപ്പാറ ഗാന്ധി നഗറില്‍ താമസിക്കുന്ന അലക്‌സാണ്ടറിന്റെ വീടാണ്‌ ശനിയാഴ്‌ച രാത്രിയോടെ ഒറ്റയാന്‍ തകര്‍ത്തത്‌.
ഗാന്ധിനഗര്‍ ഭാഗത്ത്‌ രണ്ടേക്കര്‍ ഭൂമി കനത്ത മഴയെ തുടര്‍ന്ന്‌ വീണ്ടു കീറിയ നിലയിലായിരുന്നു. മഴ ശക്‌തമായതിനെ തുടര്‍ന്ന്‌ മണ്ണിടിച്ചില്‍ മുന്നില്‍ക്കണ്ട്‌ പഞ്ചായത്ത്‌ അധികൃതര്‍ ഇവിടെയുള്ള നാലു വീട്ടുകാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ മാറ്റി പാര്‍പ്പിച്ചിരുന്നു. ഇതിലൊരു വീടാണ്‌ ഒറ്റയാന്‍ തകര്‍ത്തത്‌. വീടിന്റെ അടുക്കളവശം പൂര്‍ണമായി തകര്‍ത്തു. അടുക്കള ഉപകരണങ്ങളും പൂര്‍ണമായി നശിപ്പിച്ചു. വീടിനകത്തുണ്ടായിരുന്ന അരി, മാവ്‌, മറ്റു ഭക്ഷ്യ സാധനങ്ങള്‍ എന്നിവ ആന തിന്നു. ശാന്തമ്പാറ പഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ്‌ ഗാന്ധിനഗര്‍.
ശനിയാഴ്‌ച രാത്രി ഇവിടെ കാട്ടാനശല്യം ഉണ്ടായിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന്‌ ഞായറാഴ്‌ച രാവിലെ അലക്‌സാണ്ടര്‍ വീട്ടിലെത്തിയപ്പോഴാണ്‌ ആക്രമണ വിവരം അറിയുന്നത്‌. ഭാര്യയും രണ്ട്‌ പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബമാണ്‌ അലക്‌സാണ്ടറിന്റേത്‌. പഞ്ചായത്ത്‌ അധികൃതരെയും വനംവകുപ്പിനേയും വിവരം അറിയിച്ചു. ഏലത്തോട്ടത്തില്‍ തൊഴിലാളിയാണ്‌ അലക്‌സാണ്ടര്‍. കാട്ടാനയുടെ ആക്രമണ സമയത്ത്‌ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ വലിയ അകടം ഒഴിവായി.

Ads by Google
Advertisement
Sunday 19 Aug 2018 09.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW