Monday, November 19, 2018 Last Updated 13 Min 13 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.20 PM

മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഉരുള്‍പൊട്ടി; നാടാകെ ദുര്‍ഗന്ധം

കുമളി: പഞ്ചായത്തിന്റെ മുരുക്കടി വിശ്വനാഥപുരത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഉരുള്‍പൊട്ടി. സമീപത്തെ പുരയിടങ്ങളില്‍ വന്‍തോതില്‍ മാലിന്യക്കൂമ്പാരം രൂപപ്പെട്ടു. മാലിന്യം നിക്ഷേപിക്കുന്നതിനായി കുന്നിന്‍ചെരുവില്‍ നിര്‍മിച്ച സംരക്ഷണ ഭിത്തിയിലാണ്‌ ഇന്നലെ പുലര്‍ച്ചെയോടെ ഉരുള്‍പൊട്ടിയത്‌.
തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ അട്ടപ്പള്ളത്തെ ഏലത്തോട്ടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും മാലിന്യം ഒലിച്ചെത്തി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത്‌ അസഹ്യമായ ദുര്‍ഗന്ധം വമിക്കുകയാണ്‌. കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ മലീമസമായി. പ്രദേശത്ത്‌ പകര്‍ച്ചവ്യാധി പിടിപെടാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്‌. വര്‍ഷങ്ങളായി നിക്ഷേപിച്ച പ്ലാസ്‌റ്റിക്‌ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ്‌ പ്രദേശത്ത്‌ കെട്ടിക്കിടക്കുന്നത്‌.

Ads by Google
Advertisement
Sunday 19 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW