Friday, September 14, 2018 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.20 PM

വൈദ്യുതി തകരാര്‍ പരിഹരിക്കാത്തതിനെച്ചൊല്ലി സംഘര്‍ഷം; രണ്ടു കെ.എസ്‌.ഇ.ബി. ജീവനക്കാര്‍ക്ക്‌ പരുക്ക്‌

കട്ടപ്പന: വൈദ്യുതിത്തകരാര്‍ പരിഹരിക്കാത്തതിനെച്ചൊല്ലി കെ.എസ്‌.ഇ.ബി ഉദ്യോഗസ്‌ഥരും നാട്ടുകാരും തമ്മില്‍ കൈയാങ്കളി.
സംഘര്‍ഷത്തില്‍ രണ്ട്‌ ഉദ്യോഗസ്‌ഥര്‍ക്കു പരുക്കേറ്റു. അഞ്ചു പേരെ അറസ്‌റ്റു ചെയ്‌തു. കട്ടപ്പന കുമ്പംകല്ലില്‍ കെ.പി.ഹസന്‍, കെ.പി ബഷീര്‍, കെ.പി. സത്താര്‍, അജ്‌മല്‍, കുടവന്‍തറ കെ.എം. കുരുവിള എന്നിവരെയാണ്‌ അറസ്‌റ്റു ചെയ്‌തത്‌. ഇന്നലെ ഉച്ചയോടെ കെ.എസ്‌.ഇ.ബി ഓഫീസ്‌ പരിസരത്താണ്‌ സംഭവം.
വെള്ളയാംകുടി മേഖലയിലെ വൈദ്യുതി തകരാര്‍ പരിഹരിക്കാത്തതിചൊല്ലിയുണ്ടായ വാക്കേറ്റമാണ്‌ കൈയാങ്കളിയില്‍ കലാശിച്ചത്‌.
അറസ്‌റ്റിലായ അഞ്ചുപേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച്‌ കെ.എസ്‌.ഇ.ബി ജീവനക്കാര്‍ നഗരത്തില്‍ പ്രകടനം നടത്തി.

Ads by Google
Advertisement
Sunday 19 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW