Friday, September 14, 2018 Last Updated 4 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.20 PM

വടക്കേപ്പുഴ കരകവിഞ്ഞ്‌ കുളമാവിലെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയില്‍

കുളമാവ്‌: പമ്പിങ്‌ നിര്‍ത്തി വച്ചതു മൂലം വടക്കേപുഴ നിറഞ്ഞ്‌ കവിഞ്ഞു. കുളമാവിലെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയില്‍. പദ്ധതി തുടങ്ങി ആറു മാസം കൊണ്ട്‌ കെ.എസ്‌.ഇ.ബിക്ക്‌ ലാഭം കിട്ടിയിട്ടും കര്‍ഷകരുടെ നിസഹായവസ്‌ഥ കാണാതെ അധികൃതര്‍ വടക്കേപ്പുഴ ഡൈവേര്‍ഷന്‍ പദ്ധതിയിലെ ജലനിരപ്പ്‌ ഉയര്‍ന്ന്‌ നിരവധി കര്‍ഷകരുടെ 15 ഏക്കറോളം സ്‌ഥലം വെള്ളത്തിലായി. 2002ലാണ്‌ വൈദ്യുതി ബോര്‍ഡ്‌ കുളമാവ്‌ പോലീസ്‌ സ്‌റ്റേഷനു സമീപം ചെക്ക്‌ഡാം നിര്‍മിച്ചത്‌.
നാടുകാണിമലയില്‍ നിന്നും ഒഴുകിയെത്തുന്ന വടക്കേപ്പുഴ ആറിന്‌ കുറുകെ കുളമാവ്‌ പോലീസ്‌ സ്‌റ്റേഷനു സമീപത്തു ചെക്ക്‌ഡാം നിര്‍മിച്ച്‌ ഇതിലെ വെള്ളം ഇടുക്കി ജലാശയത്തില്‍ പമ്പു ചെയ്‌ത്‌ എത്തിക്കുന്ന പദ്ധതിയാണിത്‌.
240 എച്ച്‌.പിയുടെ മൂന്നു മോട്ടറുകള്‍കൊണ്ട്‌ ഈ ചെക്ക്‌ഡാമിലെ വെള്ളം കുളമാവ്‌ ഡാമിലേയ്‌ക്ക്‌ പമ്പു ചെയ്‌ത്‌ എത്തിക്കുക എന്നതാണ്‌ പദ്ധതി. ഇടുക്കി ഡാം നിറഞ്ഞതുമൂലമാണ്‌ പമ്പിങ്‌ നിര്‍ത്തി വച്ചത്‌. ഇതാണ്‌ വെള്ളം കയറാന്‍ കാരണം.
ജില്ലാ കലക്‌ടറുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ജനങ്ങള്‍ പരാതി കൊടുത്തിരുന്നു. കലക്‌ടറുടെ അന്വേഷണത്തില്‍ ഇതിനു പരിഹാരമായി കൃഷിഭൂമികള്‍ക്ക്‌ സംരക്ഷണഭിത്തി നിര്‍മിച്ചു നല്‍കുകയോ വെള്ളം കയറുന്ന കൃഷിയിടങ്ങള്‍ കെ.എസ്‌.ഇ.ബി ഏറ്റെടുക്കുകയോ വെള്ളം കെട്ടിക്കിടക്കുന്ന ഭാഗത്തിന്റെ ആഴം കൂട്ടുകയോ ചെയ്യണമെന്നും ഇതിനായി കെ.എസ്‌.ഇ.ബി യുമായി ആലോചിച്ച്‌ നടപടിയെടുക്കാനും റിപ്പോര്‍ട്ട്‌ നല്‍കി. ബോര്‍ഡ്‌ അധികൃതര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല. വിളവെടുക്കാറായ കൃഷികളാണ്‌ നശിച്ചിരിക്കുന്നത്‌. ഇതു കര്‍ഷകരെ ദുരിതത്തിലാക്കി കൃഷിസ്‌ഥലം വൈദ്യുതി ബോര്‍ഡ്‌ ഏറ്റെടുക്കണമെന്നാണ്‌ കര്‍ഷകരുടെ ആവശ്യം.
പുരയിടത്തില്‍
ഉരുള്‍പൊട്ടല്‍

കട്ടപ്പന: പുരയിടത്തിലുണ്ടായ ഉരുള്‍പൊട്ടലില്‍ 10 സെന്റ്‌ ഭൂമി ഒലിച്ചുപോയി. വെള്ളയാംകുടി കൊങ്ങിണിപ്പടവ്‌ അഞ്ചപ്പറയില്‍ എ.കെ സുഭാഷിന്റെ പുരയിടത്തിലാണ്‌ കഴിഞ്ഞദിവസം ഉരുള്‍പൊട്ടിയത്‌. കൃഷിയിടത്തിലെ കുരുമുളക്‌, കാറ്റാടി, വാഴ എന്നിവയും ഇലക്‌ട്രിക്‌ പോസ്‌റ്റും എന്നിവ ഒലിച്ച റോഡില്‍ പതിച്ചു. ഇതോടെ കൊങ്ങിണിപ്പടവ്‌ റോഡില്‍ ഗതാഗതവും നിലച്ചു.

Ads by Google
Advertisement
Sunday 19 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW