Friday, June 21, 2019 Last Updated 1 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.20 PM

കുളമാവ്‌ പോലീസ്‌ സ്‌റ്റേഷന്‍ താല്‍ക്കാലികകെട്ടിടം ശോച്യാവസ്‌ഥയില്‍

കുളമാവ്‌: പോലീസ്‌ സ്‌റ്റേഷന്റെ താല്‍ക്കാലിക കെട്ടിടവും ശോച്യാവസ്‌ഥയില്‍. തുടര്‍ച്ചയായി പെയ്‌ത കനത്ത മഴയില്‍ കുളമാവ്‌ പോലീസ്‌ സ്‌റ്റേഷന്റെ മുകളിലേയ്‌ക്ക്‌ മണ്ണിടിഞ്ഞു വീഴുകയും സ്‌റ്റേഷന്‍ തകരുകയും ചെയ്‌തിരുന്നു. ഇതുമൂലം സ്‌റ്റേഷന്‍ താല്‍ക്കാലിക കെട്ടിടത്തിലേയ്‌ക്കു മാറ്റി, എന്നാല്‍ ഈ കെട്ടിടം തീര്‍ത്തും ശോച്യാവസ്‌ഥയിലാണ്‌.
പഴയ കെ.എസ്‌.ഇ.ബിയുടെ ആശുപത്രി കെട്ടിടത്തിലേക്കാണ്‌ ഇപ്പോള്‍ സ്‌റ്റേഷന്‍ മാറ്റിയത്‌. ഇത്‌ ചോര്‍ന്നൊലിക്കുന്നതും ഏതുനിമിഷവും വീഴുമെന്ന അവസ്‌ഥയിലാണ്‌. ഇവിടെ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒന്നുമില്ല. വൈദ്യുതിയില്ല. കാലപ്പഴക്കം മൂലം പോലീസ്‌ സ്‌റ്റേഷന്‍ ഇടിഞ്ഞു വീഴാറായി നില്‍ക്കുകയായിരുന്നു. ഇടുക്കി പദ്ധതിയുടെ ആവശ്യങ്ങള്‍ക്കായി വൈദ്യുതി ബോര്‍ഡ്‌ പതിറ്റാണ്ടുകള്‍ക്കു മുന്‍പ്‌ നിര്‍മിച്ച കെട്ടിടത്തിലാണ്‌ കുളമാവ്‌ പോലീസ്‌ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്‌. കാലപ്പഴക്കത്താല്‍ ഏതു സമയത്തും നിലംപതിക്കാവുന്ന അവസ്‌ഥയാണ്‌ കെട്ടിടത്തിനുള്ളത്‌. മേല്‍ക്കൂര ചോര്‍ന്നൊലിച്ച്‌ ഫയലുകള്‍ ഭൂരിഭാഗം നശിക്കാറായി.
പോലീസുകാര്‍ക്ക്‌ താമസിക്കാ നായി നല്‍കിയിരിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ നശിച്ചു കൊണ്ടിരിക്കുകയാണ്‌. ഇതോടൊപ്പം മണ്ണിടിച്ചിലും കൂടി ഉണ്ടായതോടെ കെട്ടിടം നാശത്തിന്റെ വക്കിലാവുകയായിരുന്നു. സ്‌റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാത്ത സാഹചര്യം എത്തിയതോടെയാണ്‌ താല്‍ക്കാലികമായി സ്‌റ്റേഷന്‍ മാറ്റിയത്‌. എന്നാല്‍ അതു നിലവിലുള്ളതിനേക്കാള്‍ വലിയ ദുരവസ്‌ഥയിലേയ്‌ക്കാണ്‌ മാറ്റിയത്‌.

Ads by Google
Advertisement
Sunday 19 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW