Friday, September 14, 2018 Last Updated 11 Min 56 Sec ago English Edition
Todays E paper
Ads by Google
Sunday 19 Aug 2018 09.19 PM

പ്രളയത്തില്‍ വലഞ്ഞ്‌ ചെങ്ങന്നൂരും കുട്ടനാടും ജില്ലയില്‍ 2.54 ലക്ഷം പേര്‍ ക്യാമ്പുകളില്‍

uploads/news/2018/08/241954/1.jpg

ആലപ്പുഴ: പ്രളയക്കെടുതികളില്‍ ചെങ്ങന്നൂരും കുട്ടനാടും കൊടിയ ദുരിതത്തില്‍. ജലനിരപ്പ്‌ അല്‌പം താഴ്‌ന്നത്‌ ചെങ്ങന്നൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക്‌ വേഗത നല്‍കിയിട്ടുണ്ട്‌. ഒപ്പം ഇന്നലെ മഴ മാറി നിന്നതും ആശ്വാസമായി. എന്നാല്‍ കുട്ടനാട്ടില്‍ ജലനിരപ്പ്‌ വീണ്ടും വര്‍ധിക്കുകയാണ്‌. ആലപ്പുഴ നഗരസഭയുടെ കിഴക്കന്‍ മേഖലയിലും വെള്ളം കൂടുതല്‍ പ്ര

ദേശങ്ങളിലേക്കു കയറി. ജില്ലയില്‍ 2,54,000 പേര്‍ ക്യാമ്പുകളില്‍ ഉണ്ട്‌. 935 ക്യാമ്പുകളാണ്‌ വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കുന്നത്‌. 65,000 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നു.
കുട്ടനാട്ടില്‍ ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ നീക്കുന്ന നടപടി അവസാന ഘട്ടത്തിലാണെന്ന്‌ മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ 96 മണിക്കൂറില്‍ കുട്ടനാട്ടില്‍ മാത്രം 2.5 ലക്ഷം പേരെയാണ്‌ ഒഴിപ്പിച്ചത്‌. ഇടുങ്ങിയ സ്‌ഥലങ്ങളില്‍ അകപ്പെട്ടവര്‍ക്ക്‌ ഭക്ഷണസാധനങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിന്‌ ശ്രമം നടത്തുന്നുണ്ട്‌. ചെറിയ വള്ളങ്ങളില്‍ ഭക്ഷണപ്പൊതികള്‍ എത്തിക്കാനും ഇവരെ പുറത്തേക്ക്‌ കൊണ്ടുവരാനും നടപടി സ്വീകരിച്ചിട്ടുണ്ട്‌ . ഇപ്പോഴും രണ്ടുമുതല്‍ മൂന്നുശതമാനം വരെ ആളുകള്‍ ക്യാമ്പിലേക്ക്‌ വരാന്‍ തയാറായിട്ടില്ല. 250 ഹൗസ്‌ ബോട്ടുകള്‍, 130 മോട്ടോര്‍ ബോട്ടുകള്‍, അമ്പതില്‍പ്പരം സ്‌പീഡ്‌ ബോട്ടുകള്‍, 500 പേരെ ഉള്‍ക്കൊള്ളാവുന്ന ബാര്‍ജ്‌ ഉള്‍പ്പടെ മൂന്ന്‌ ജങ്കാര്‍, ജലഗതാഗത വകുപ്പിന്റെ ബോട്ടുകള്‍ എന്നിവ ഉപയോഗിച്ചാണ്‌ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്‌. 15000 ട്രിപ്പുകളാണ്‌ ഇവ പൂര്‍ത്തിയാക്കിയത്‌. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സ്‌പില്‍വേകളെല്ലാം ഹിറ്റാച്ചിയും മറ്റുമുപയോഗിച്ച്‌ വീതി കൂട്ടിക്കൊണ്ടിരിക്കുകയാണ്‌. തോട്ടപ്പള്ളി സ്‌പില്‍വേയിലെ ആഴം വര്‍ധിപ്പിച്ചിട്ടുണ്ട്‌. വെള്ളമൊഴുക്ക്‌ സുഗമമാക്കാനാണിത്‌. മുതലപ്പൊഴി, വാടപ്പൊഴി എന്നിവ തുറന്നു.
ചെങ്ങന്നൂരില്‍ 15 ലധികം ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്‌. ഒരു ലക്ഷത്തോളം ആളുകള്‍ ക്യാമ്പുകളിലും അല്ലാതെയും സുരക്ഷിത സ്‌ഥാനങ്ങളില്‍ അഭയം തേടി. ക്യാമ്പുകളുടെ എണ്ണം ഇതിലും കൂടും. എന്‍.ഡി.ആര്‍.എഫിന്റെ ഏഴു സംഘങ്ങളിലായി 220 പേര്‍, നേവി 10 സംഘങ്ങള്‍, ആര്‍മി 15 ബോട്ടുകളുമായി രണ്ടു സംഘം എന്നിവ രംഗത്തുണ്ട്‌. ഏഴ്‌ ഹെലികോപ്‌റ്ററുകള്‍ ഉപയോഗിക്കുകയും നിരവധി പേരെ രക്ഷപ്പെടുത്തുകയും ചെയ്‌തു. ഹെലികോപ്‌റ്റര്‍ ഭക്ഷണപ്പൊതി വിതരണവും നടത്തിവരുന്നു. അഗ്നിരക്ഷാസേനയുടെ 23 ബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്‌. മത്സ്യത്തൊഴിലാളികള്‍ അവരുടെ വള്ളങ്ങള്‍ ഉപയോഗിച്ച്‌ ധാരാളം പേരെ രക്ഷപ്പെടുത്തി. 16000 പേരെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളി വള്ളങ്ങള്‍ക്ക്‌ കഴിഞ്ഞു.
48 മണിക്കൂറും തുടര്‍ച്ചയായി വിവിധ വകുപ്പ്‌ ജീവനക്കാരും റവന്യൂ വകുപ്പും പ്രവര്‍ത്തിക്കുന്നു. ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ എല്ലാവരും ചെങ്ങന്നൂരും കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിലും സഞ്ചരിക്കുകയും സ്‌ഥിതിഗതികള്‍ വിലയിരുത്തിയും വരികയാണ്‌.

Ads by Google
Advertisement
Sunday 19 Aug 2018 09.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW