Monday, November 19, 2018 Last Updated 6 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 18 Aug 2018 09.21 PM

സര്‍വവും തകര്‍ന്ന്‌ ഇടുക്കി

uploads/news/2018/08/241846/1.jpg

ഇടുക്കി: ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ജില്ലയില്‍ വ്യാപക നാശം. പാലങ്ങളും റോഡുകളും ഒലിച്ചുപോയി.
ഇതോടെ ഗ്രാമീണ മേഖലകള്‍ അടക്കം ഒറ്റപ്പെട്ടു. വാര്‍ത്താവിനിമയ സംവിധാനവും ടെലിഫോണ്‍ സംവിധാനവും നിലച്ചതോടെ അക്ഷരാര്‍ഥത്തില്‍ ഇടുക്കിയില്‍ ജനജീവിതം സ്‌തംഭിച്ചു.
ജില്ലാ ആസ്‌ഥാനമേഖലയായ ചെറുതോണി ഉള്‍പ്പെടുന്ന വാഴത്തോപ്പ്‌ പഞ്ചായത്തിലും വ്യാപക നാശമാണ്‌ ഉണ്ടായത്‌. അണക്കെട്ട്‌ തുറന്നുവിട്ട്‌ എട്ടുദിവസം കഴിയുമ്പോള്‍ ചെറുതോണി ഒറ്റപ്പെട്ട അവസ്‌ഥയിലാണ്‌. ചെറുതും വലുതുമായ ഇരുപതിലധികം കടകളാണ്‌ ഇതിനകം ഒലിച്ചുപോയത്‌. നിരവധി കെട്ടിടങ്ങള്‍ അപകടാവസ്‌ഥയിലാണ്‌. പലചരക്ക്‌ കടകള്‍ ഇല്ലാതായതോടെ അരിയടക്കമുള്ള സാധനങ്ങള്‍ കിട്ടാതെ ജനങ്ങള്‍ പരക്കം പായുന്നു. പമ്പുകളില്‍ പെട്രോളും ഡീസലും തീര്‍ന്നു. മൊബൈല്‍ കണക്ഷനും വൈദ്യുതി ബന്ധവും ചെറുതോണിയില്‍ നിലച്ചിട്ട്‌ ദിവസങ്ങളായി. കട്ടപ്പന, അടിമാലി, തൊടുപുഴ പ്രദേശങ്ങളുമായി ബന്ധപ്പെടുന്നതിനും കഴിയുന്നില്ല. മരുന്നുകളെല്ലാം തീരുന്ന അവസ്‌ഥയിലാണ്‌. വാഴത്തോപ്പ്‌ പഞ്ചായത്തില്‍ മാത്രം 17 ഔദ്യോഗിക ദുരിതാശ്വാസ ക്യാമ്പുകളുണ്ട്‌. ഓരോ ക്യാമ്പിലും ആയിരത്തിലകം ജനങ്ങളാണ്‌ കഴിയുന്നത്‌.
കൂടാതെ പള്ളികള്‍, മഠങ്ങള്‍, തീയറ്റര്‍, സ്വകാര്യ വ്യക്‌തികള്‍ എന്നിവരും ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്‌. വാഴത്തോപ്പ്‌, കഞ്ഞിക്കുഴി, വാത്തിക്കുടി പഞ്ചായത്തുകളിലാണ്‌ ജനങ്ങള്‍ ദുരിതമനുഭവിക്കുന്നത്‌. ഈ പ്രദേശങ്ങളിലുള്ള പലവ്യഞ്‌ജന കടകളിലെ സാധനങ്ങള്‍ ക്യാമ്പുകളിലേക്ക്‌ എടുത്തുകഴിഞ്ഞു. ഇനി പുതുതായി സാധനങ്ങള്‍ കൊണ്ടുവരുന്നതിന്‌ കഴിയാത്ത സാഹചര്യം ഉടലെടുത്തിരിക്കുന്നത്‌ ആശങ്കയ്‌ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌. എം.പി, എം.എല്‍.എ, ജില്ലാ ഭരണകൂടം അടക്കമുള്ളവര്‍ കുടിവെള്ളവും മരുന്നും ആഹാരവും എത്തിക്കുന്നതിന്‌ മുന്‍പന്തിയിലുണ്ട്‌. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ഇത്രയും വലിയ ഭീകരാവസ്‌ഥ അനുഭവിച്ചിട്ടില്ലെന്നാണ്‌ പഴമക്കാര്‍ അടക്കമുള്ളവര്‍ പറയുന്നത്‌.

Ads by Google
Advertisement
Saturday 18 Aug 2018 09.21 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW