Friday, September 14, 2018 Last Updated 0 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 18 Aug 2018 09.20 PM

പ്രളയത്തില്‍ ഒറ്റപ്പെട്ട്‌ മാവേലിക്കര

uploads/news/2018/08/241844/1.jpg

മാവേലിക്കര: അച്ചന്‍കോവിലാര്‍ കരകവിഞ്ഞതും ശക്‌തമായ മഴയും താലൂക്കിനെ പ്രളയത്തിലാഴ്‌ത്തി. മാവേലിക്കര ഒറ്റപ്പെട്ട നിലയിലാണ്‌ .റോഡ്‌ ഗതാഗതം സ്‌തംഭിച്ചതോടെ ജനജീവിതവും താറുമാറായി. പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്‌. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പ്‌ ഉയര്‍ന്നതോടെ സംസ്‌ഥാന പാതയില്‍ പ്രായിക്കരയില്‍ വെള്ളം കയറി. പ്രായിക്കരയെയും മാവേലിക്കര ആറാട്ടുകടവിനെയും ബന്ധിപ്പിക്കുന്ന റോഡില്‍ അരയറ്റം പൊക്കത്തില്‍ വെള്ളം ഉയര്‍ന്നു. ഈ ഭാഗത്തെ നൂറുകണക്കിനു വീടുകള്‍ പൂര്‍ണമായും വെള്ളത്തിലാണ്‌. ആറാട്ടുകടവിലെ പമ്പ്‌ ഹൗസ്‌ വെള്ളത്തിലായി.ഇതോടെ ജല വിതരണം നിലച്ചു. അച്ചന്‍കോവിലാറ്റിനൊപ്പം കോട്ടത്തോട്ടിലും ജലനിരപ്പ്‌ ഉയര്‍ന്നതോടെ മിച്ചല്‍ ജങ്‌ഷനില്‍നിന്നു വടക്കോട്ടുള്ള റോഡ്‌ ഏതു നിമിഷവും വെള്ളം കയറുന്ന നിലയിലാണ്‌. കോട്ടത്തോടിനു സമീപത്തെ എല്‍.ഐ.സി. ഓഫീസ്‌, നിരവധി വ്യാപാര സ്‌ഥാപനങ്ങള്‍, കാര്‍ ഷോറൂം, ഹോട്ടല്‍, അന്‍പതിലേറെ വീടുകള്‍ എന്നിവിടങ്ങളില്‍ വെള്ളം കയറി. മിച്ചല്‍ ജംങ്‌ഷനില്‍ വെള്ളം നിരന്നൊഴുകുകയാണ്‌. കോട്ടത്തോട്ടിലെ വെള്ളമാണ്‌ മിച്ചല്‍ ജങ്‌ഷനെ വെള്ളപ്പൊക്കത്തിലാഴ്‌ത്തിയത്‌. ടി.എ, കനാല്‍ കരകവിഞ്ഞതോടെ കോടതിയ്‌ക്ക്‌ സമീപം വെള്ളം കയറി. കോടതിയുടെ സമീപത്ത്‌ നിന്നും കിഴക്കോട്ടുള്ള റോഡില്‍ പൂര്‍ണമായി വെള്ളം കയറി. അഭിഭാഷകരുടെ ഓഫീസില്‍ ഉള്‍പ്പെടെ വെള്ളം കയറിയിട്ടുണ്ട്‌.
കൊച്ചിക്കല്‍ പാലം വെള്ളത്തിലായി. ഇതു വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.കണ്ടിയൂര്‍ ആറാട്ടുകടവിന്റെ തെക്കുഭാഗം പൂര്‍ണമായി വെള്ളത്തിനടിയിലായി. തട്ടാരമ്പലം ജങ്‌ഷനുകിഴക്ക്‌ നീരൊഴുക്ക്‌ തോട്‌ കരകവിഞ്ഞ്‌ ഗതാഗതം തടസപ്പെട്ടു. കായംകുളം ചെട്ടികുളങ്ങര വഴി ചെങ്ങന്നൂര്‍, തിരുവല്ല എന്നിവിടങ്ങളിലേക്ക്‌ ബസുകള്‍ സര്‍വീസ്‌ നടത്തുന്നില്ല. തട്ടാരമ്പലം -മാന്നാര്‍ റോഡ്‌ പൂര്‍ണമായി വെള്ളത്തിനടിയിലാണ്‌. രണ്ടു കിലോമീറ്ററോളം ദൂരം അച്ചന്‍കോവിലാര്‍ കരകവിഞ്ഞതാണ്‌ റോഡ്‌ പൂര്‍ണമായി വെള്ളത്തിനടിയിലാകാന്‍ കാരണം. ഈ പ്രദേശത്ത്‌ 200 ലേറെ വീടുകള്‍ വെള്ളത്തിലാണ്‌. പ്രദേശത്ത്‌ ദുരിതാശ്വാസ പ്രവര്‍ത്തനം സജീവമാണ്‌. ഇനിയും ആറ്റില്‍ ജലനിരപ്പ്‌ ഉയര്‍ന്നാല്‍ തട്ടാരമ്പലം ജങ്‌ഷനില്‍ വെളളം എത്തുന്ന സ്‌ഥിതിയുണ്ടാകും. മറ്റം നരസിംഹ ക്ഷേത്രത്തിന്‌ സമീപത്തുകൂടിയുള്ള റോഡില്‍ അരയറ്റം വെള്ളം ഉയര്‍ന്നു. മാവേലിക്കര നഗരസഭാ ബസ്‌ സ്‌റ്റാന്‍ഡിനു പടിഞ്ഞാറു ഭാഗം വരെ വെള്ളം കയറി. ഇവിടെയും നിരവധി വീടുകള്‍ വെള്ളത്തിലാണ്‌. കന്നുകാലികളെ നഗരസഭാ ബസ്‌ സ്‌റ്റാന്‍ഡിലാണ്‌ ഇപ്പോള്‍ കെട്ടിയിരിക്കുന്നത്‌.
തട്ടാരമ്പലത്തിനു പടിഞ്ഞാറു ഭാഗത്ത്‌ മാവേലിക്കര - ഹരിപ്പാട്‌ റോഡില്‍ മിക്കയിടത്തും വെള്ളം കയറി. ഇതുവഴിയും വാഹനങ്ങള്‍ സര്‍വീസ്‌ നടത്തുന്നില്ല. ചെട്ടികുളങ്ങര കണ്ണമംഗലം വില്ലേജ്‌ ഓഫീസ്‌ പൂര്‍ണമായി വെള്ളത്തിലാണ്‌. ചെട്ടികുളങ്ങര പഞ്ചായത്തിന്റെ വടക്കന്‍ മേഖല പൂര്‍ണമായി ഒറ്റപ്പെട്ടു. ഇവിടെ ആയിരത്തോളം വീടുകള്‍ വെള്ളത്തിലാണ്‌. കോഴിപ്പാലം, ആച്ചംവാതുക്കല്‍ പ്രദേശങ്ങളില്‍ എത്താന്‍ പോലും കഴിയാത്ത സ്‌ഥിതിയാണ്‌.ഇവിടെ ഗതാഗത സൗകര്യങ്ങള്‍ പൂര്‍ണമായി ഇല്ലാതായി. അച്ചന്‍കോവിലാറിന്റെ കൈവഴികളും കരകവിഞ്ഞ്‌ പ്രളയമായി മാറി. മറ്റം - മരത്തേരിപാടശേഖരവും റോഡും പൂര്‍ണമായി മുങ്ങി.
കടവൂര്‍ മഹാദേവക്ഷേത്രത്തിനു മുന്നിലൂടെ വടക്കോട്ടുള്ള റോഡ്‌ വെള്ളത്തിനടിയിലാണ്‌. മറ്റം മഹാദേവര്‍ ക്ഷേത്രം വെള്ളത്തിലായി. ഇവിടെ അന്‍പതോളം വീടുകളില്‍ വെള്ളം കയറി. കരിപ്പുഴയില്‍നിന്ന്‌ വടക്കുഭാഗത്തേക്കുള്ള രണ്ടു റോഡുകള്‍ പൂര്‍ണമായി വെള്ളത്തിനടിയിലാണ്‌. ചെട്ടികുളങ്ങര-പള്ളിപ്പാട്‌ പഞ്ചായത്തുകളെ വേര്‍തിരിച്ച്‌ കരിപ്പുഴ തോടിനു സമീപത്തുകൂടി കടന്നു പോകുന്ന റോഡ്‌ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി. കരിപ്പുഴ ചെറിയ തോടും കരകവിഞ്ഞു. ഇത്‌ മാവേലിക്കര - ഹരിപ്പാട്‌ റോഡില്‍ വെള്ളം കയറാന്‍ കാരണയായി. ഇവിടെ നൂറിലേറെ വീടുകള്‍ വെള്ളത്തിനടിയിലാണ്‌.ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ മറ്റം വടക്ക്‌, ആഞ്ഞിലിപ്രാ, കടവൂര്‍, പേള, കണ്ണമംഗലം തെക്ക്‌, വടക്ക്‌ പ്രദേശങ്ങളും രൂക്ഷമായ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്‌. ഒതളപ്പുഴത്തോട്‌ കരകവിഞ്ഞതും ഉള്ളിട്ട പുഞ്ചയിലെ ജലനിരപ്പ്‌ ഉയര്‍ന്നതും വടക്കേത്തുണ്ടം, കണ്ണമംഗലം തെക്ക്‌, കടവൂര്‍ പ്രദേശങ്ങളിലെ നിരവധി വീടുകളിലും റോഡിലും വെള്ളം കയറാന്‍ കാരണമായി. കണ്ണമംഗലം ക്ഷേത്രത്തിന്‌ പടിഞ്ഞാറുഭാഗത്തും തുപ്പന്‍കുളങ്ങരയ്‌ക്ക്‌ പടിഞ്ഞാറുഭാഗത്തും ശ്രീ നാരായണപുരം ക്ഷേത്രത്തിന്‌ പടിഞ്ഞാറുഭാഗത്തും നിരവധി വീടുകളില്‍ വെള്ളം കയറി. ചെട്ടികുളങ്ങര-പത്തിയൂര്‍ പഞ്ചായത്തുകളെ വിഭജിക്കുന്ന മന യി ല്‍ പാലം കരകവിഞ്ഞതുംം ജനജീവിതത്തെ ബാധിച്ചു.കല്ലുമലയില്‍ ഉമ്പര്‍ നാട്‌ ഐ.ടി.സിയുടൈ മേല്‍ക്കൂര കാറ്റില്‍ തകര്‍ന്നു വീണു.മാവേലിക്കരയിലും പരിസരത്തുമായി 75 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലൈ ഒന്നാംം വാര്‍ഡിലെ രണ്ട്‌ ദുരിതാശ്വാസ ക്യാമ്പുകളില്‍ വെള്ളം കയറി. ഇവരെ സുരക്ഷിഷിത സ്‌ഥാ നത്തേക്കു മാറ്റി.

Ads by Google
Advertisement
Saturday 18 Aug 2018 09.20 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW