Wednesday, November 21, 2018 Last Updated 2 Min 18 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.11 AM

ഡീസല്‍ ക്ഷാമം കെ.എസ്‌.ആര്‍.ടി.സി. സര്‍വീസുകള്‍ നിലച്ചു

uploads/news/2018/08/241457/5.jpg

എരുമേലി: ഡീസല്‍ക്ഷാമത്തെ തുടര്‍ന്ന്‌ ഇന്നലെ പൊന്‍കുന്നം, എരുമേലി ഡിപ്പോകളില്‍ കെ. എസ്‌. ആര്‍. ഡി. സി. സര്‍വീസുകള്‍ നിലച്ചു.
എരുമേലി കെ. എസ്‌. ആര്‍. ടി. സി. സബ്‌ സെന്ററില്‍ ഏഴു സര്‍വീസുകള്‍ മുടങ്ങി. രണ്ട്‌ ഫാസ്‌റ്റ്‌ പാസഞ്ചര്‍ ബസുകളും അഞ്ച്‌ ഓര്‍ഡിനറി ബസുകളുമാണ്‌ സര്‍വീസ്‌ മുടക്കിയത്‌.
ഇന്നലെ രാത്രി വൈകിയും ഡീസല്‍ എത്തിയിട്ടില്ല. ഇതിനാല്‍ ഇന്ന്‌ കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങാനാണ്‌ സാധ്യത. പൊന്‍കുന്നം ഡിപ്പോയിലും ഇന്ന്‌ പത്തോളം സര്‍വീസുകള്‍ നിലച്ചു.
ഇതോടെ മേഖലയില്‍ കടുത്ത യാത്രാക്ലേശമനുഭവപ്പെട്ടു. ബസ്‌ കയറുന്നതിനായെത്തിയവര്‍ നിരാശരായി മടങ്ങി.
എറണാകുളത്തേയ്‌ക്കുള്ള രണ്ട്‌ സര്‍വീസുകളാണ്‌ എരുമേലിയില്‍ നിന്നും മുടങ്ങിയത്‌. സ്‌ഥിരം ബസിനെ ആശ്രയിച്ചിരുന്നവരാണ്‌ ദുരിതമനുഭവിച്ചത്‌. കൃത്യസമയത്ത്‌ ഓഫീസിലെത്തി ചേരാനാകാതെ ജീവനക്കാരും വലഞ്ഞു. സാമ്പത്തിക മാന്ദ്യം മൂലം ഐ. ഒ. സിയ്‌ക്ക്‌ പണം അടക്കാത്തതാണ്‌ ഡീസല്‍ ക്ഷാമത്തിന്‌ കാരണമെന്ന്‌ പറയുന്നു.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ സര്‍വീസുകള്‍ മുടങ്ങുമെന്നും അടിയന്തിരമായി പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഓണക്കാലത്ത്‌ യാത്രാ ദുരിതം ഇരട്ടിയാകുമെന്നും ജീവനക്കാര്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 15 Aug 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW