Monday, June 17, 2019 Last Updated 14 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 15 Aug 2018 02.11 AM

സ്വാതന്ത്ര്യദിനാഘോഷം:മന്ത്രി കെ.രാജു പതാക ഉയര്‍ത്തും

uploads/news/2018/08/241456/3.jpg

കോട്ടയം: സ്വാതന്ത്ര്യദിനാഘോഷം ജില്ലയില്‍ വിവിധ പരിപാടികളോടെ ഇന്ന്‌ ആഘോഷിക്കും. രാവിലെ 8.30ന്‌ പോലീസ്‌ പരേഡ്‌ ഗ്രൗണ്ടില്‍ നടക്കുന്ന ജില്ലാതല ആഘോഷ ചടങ്ങില്‍ മന്ത്രി കെ.രാജു ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കും.
മുഖ്യമന്ത്രിയുടെ പോലീസ്‌ മെഡലുകള്‍, പരേഡില്‍ മികച്ച പ്രകടനം കാഴ്‌ച്ചവയ്‌ക്കുന്ന പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാനങ്ങള്‍, എന്നിവ ചടങ്ങില്‍ വിതരണം ചെയ്യും. വിവിധ കലാസാംസ്‌കാരിക പരിപാടികളും ഇതോടനുബന്ധിച്ചു നടക്കും. കാഞ്ഞിരപ്പള്ളി സി.ഐ. ഷാജു ജോസാണ്‌ പരേഡ്‌ കമാന്‍ഡര്‍. ജില്ലാ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ എസ്‌. ഐ. എം. കെ. ചന്ദ്രശേഖരന്‍, പള്ളിക്കത്തോട്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ മഹേഷ്‌ കുമാര്‍ എന്നിവര്‍ സിവില്‍ പോലീസിന്റെ ഒന്നും രണ്ടും പ്ലാറ്റൂണുകള്‍ നയിക്കും.
വനിതാപോലീസ്‌ പ്ലാറ്റൂണ്‍ വനിതാ സെല്‍ സബ്‌ ഇന്‍സ്‌പെക്‌ടര്‍ റെജിമോളും എക്‌സൈസ്‌ പ്ലാറ്റൂണ്‍ എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ സന്തോഷ്‌ കുമാറും ഫോറസ്‌റ്റ്‌ പ്ലാറ്റൂണ്‍ ഡെപ്യൂട്ടി റേഞ്ച്‌ ഫോറസ്‌റ്റ്‌ ഓഫീസര്‍ മഹേഷും നയിക്കും. സ്‌റ്റുഡന്‍സ്‌ പോലീസ്‌ കേഡറ്റ്‌ ആണ്‍കുട്ടികളുടെ പ്ലാറ്റൂണുകള്‍ അലന്‍ ചാക്കോ, എബിന്‍ ജോസഫ്‌ എന്നിവരും പെണ്‍കുട്ടികളുടെ പ്ലാറ്റൂണുകള്‍ നീതു ജയന്‍, മെലീസ എന്നിവരും നയിക്കും.

Ads by Google
Advertisement
Wednesday 15 Aug 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW